ജമ്മു കശ്മീരിലെ പുല്‍വാമ ജില്ലയില്‍ സുരക്ഷാ സേനയും ഭീകരരും തമ്മില്‍ വീണ്ടും ഏറ്റുട്ടല്‍. മിര്‍ മൊഹല്ല പ്രദേശത്താണ് ഏറ്റുമുട്ടല്‍ നടക്കുന്നത്. ഇന്ന് പുലര്‍ച്ചയോടെയാണ് ഏറ്റുമുട്ടല്‍ ആരംഭിച്ചത്. പ്രദേശത്ത് രണ്ട് ഭീകരര്‍ ഒളിച്ചിരിക്കുന്നുണ്ടെന്ന് വിവരം ലഭിച്ചിട്ടുണ്ട്.
ഇതിന് മുമ്പ് ഷോപ്പിയാനില്‍ ഭീകരര്‍ മൂന്നു പോലീസുകാരെ വീട്ടില്‍നിന്നു വലിച്ചിറക്കിക്കൊണ്ടുപോയി വെടിവച്ച് കൊലപ്പെടുത്തിയിരുന്നു. തുടര്‍ന്ന് കശ്മീരിലേക്ക് നുഴഞ്ഞ് കയറിയ അഞ്ച് ലഷ്കര്‍ ഭീകരരെ സുരക്ഷാ സനേ ഏറ്റുമുട്ടലില്‍ വധിക്കുകയായിരുന്നു.
Discussion about this post