300 കിടക്കകളുള്ള രണ്ട് മെഡിക്കല്‍ കോളേജുകള്‍ക്ക് പ്രധാനമന്ത്രി നരേന്ദ്ര മോദി ജാര്‍ഖണ്ഡില്‍ തറക്കല്ലിട്ടു. ജാര്‍ഖണ്ഡിലെ കോദര്‍മ, ചൈബാസാ എന്നീ ജില്ലകളിലാണ് മെഡിക്കല്‍ കോളേജുകള്‍ നിര്‍മ്മിക്കുക. ഞായറാഴ്ച ആയുഷ്മാന്‍ ഭാരത് പദ്ധതി ഉദ്ഘാടനം ചെയ്യുന്നതിന് തൊട്ട് മുമ്പാണ് മോദി തറക്കല്ലുകള്‍ ഇട്ടത്.
സൈബാസയിലെ മെഡിക്കല്‍ കോളേജ് 25 ഏക്കറിലായിരിക്കും നിര്‍മ്മിക്കുക. ഇവിടെ 300 കിടക്കകള്‍ക്ക് പുറമെ 100 എം.ബി.ബി.എസ് സീറ്റുകളുമുണ്ടാകും. 2020ഓടെ നിര്‍മ്മാണം പൂര്‍ത്തിയാക്കാനാണ് പദ്ധതി. ഈ കോളേജില്‍ അത്യാധുനിക സംവിധാനങ്ങളുള്ള പഠനമുറികളുമുണ്ടാകും. ഇത് കൂടാതെ മഴവെള്ളം സംഭരിക്കാനുള്ള സംവിധാനവുമുണ്ടാകും. 272 കോടി രൂപയാണ് ഇതിന്മേലുള്ള നിക്ഷേപം. ഇത് കൂടാതെ സദര്‍ ആശുപത്രി 300 കിടക്കകളുള്ള ആശുപത്രിയായി വിപുലീകരിക്കും. ഇതിനായി 42 കോടിയാണ് മാറ്റിവെച്ചിരിക്കുന്നത്. ഇതുവഴി 65 ലക്ഷം പേര്‍ക്കായിരിക്കും ഗുണമുണ്ടാകുക.
അതേസമയം കോദര്മയിലെ ആശുപത്രിയില്‍ ഗവേഷണത്തിന് വേണ്ട് സൗകര്യങ്ങളുണ്ടാകും. ഇവിടെയും അത്യാധുനിക സംവിധാനങ്ങളുമുണ്ടാകുന്നതായിരിക്കും.
നാല് വര്‍ഷം മുമ്പ് ജാര്‍ഖണ്ഡില്‍ മൂന്ന് മെഡിക്കല്‍ കോളേജുകളും 250 എം.ബി.ബി.എസ് സീറ്റുകളുമാണുണ്ടായിരുന്നതെന്നും ഇപ്പോള്‍ അത് 10 മെഡിക്കല്‍ കോളേജുകളായി ഉയരുമെന്നും ഇത് വഴി 1,200 എം.ബി.ബി.എസ് സീറ്റുകള്‍ ഉണ്ടാകുമെന്നും മുഖ്യമന്ത്രി രഘുബര്‍ ദാസ് പറഞ്ഞു.
Discussion about this post