ചൈനയെ പുകഴ്ത്തി യുവജനക്ഷേമ കമ്മീഷന് അധ്യക്ഷ ചിന്ത ജെറോമിന്റെ പുസ്തകം ‘ചങ്കിലെ ചൈന’ മുഖ്യമന്ത്രി പിണറായി വിജയന് പ്രകാശനം ചെയ്തു. അമേരിക്കയിലെ ചികിത്സ കഴിഞ്ഞെത്തിയതിന് പിറകെയാണ് ചിന്താ ജെറോം മുഖ്യമന്ത്രിയെ കണ്ട് പുസ്തകം പ്രകാശനം ചെയ്തത്. സാക്ഷരത മിഷന് ഡയറക്ടര്‍ ഡോ.പി.എസ് ശ്രീകലക്ക് പുസ്തകം നല്കിയ മുഖ്യമന്ത്രി പ്രകാശകര്‍മ്മം നിര്‍വ്വഹിക്കുന്ന ഫോട്ടോ ചിന്താ ജെറോം തന്നെയാണ് ഫേസ്ബുക്കില്‍ പങ്കുവച്ചത്.
ചൈനയിലേക്ക് ചിന്ത നടത്തിയ യാത്രയുടെ ഓര്‍മ്മ പുസ്തകമാണ് ചിന്ത പബ്ലിഷേഴ്സ് പ്രസിദ്ധീകരിച്ച ”ചങ്കിലെ ചൈന”. പ്രളയകാലത്തു കേരളത്തിന് കരുത്തായ യുവതയ്ക്ക് ഈ പുസ്തകം സമര്‍പ്പിക്കുന്നുവെന്ന് ചിന്ത ഫേസ്ബുക്കില്‍ കുറിച്ചു.
https://www.facebook.com/chinthajerome.in/photos/a.656069681110154/2062075950509513/?type=3&theater
ചൈനയെ പുക്ഴ്ത്തിയുള്ള പുസ്തകത്തെ കുറിച്ചുള്ള പോസ്റ്റിന് താഴെ നിരവധി പേര് ട്രോളുകളുമായി എത്തി. നിരവധി വിമര്‍ശനങ്ങളാണ് പോസ്റ്റിന് ലഭിച്ചത്.
നടുറോഡില്‍ കൈകുഞ്ഞിനെ എടുത്ത് നില്ക്കുന്ന യുവതിയെ ചൈനിസ് പോലിസ് ചവുട്ടി വീഴ്ത്തുന്ന വീഡിയൊയും ചങ്കിലെ ചൈനയിങ്ങനെയാണ് എന്ന പരിഹാസത്തോടെ ചിന്തക്കെതിരായ ട്രോളായി പ്രചരിക്കുന്നുണ്ട്.
https://www.facebook.com/abhilash.gnair.7/posts/1440613176071873?__xts__[0]=68.ARDtqwTj-UgDcl2Xd_yIc6IgcbMyjJVkJDDMONwDay3uayJ-j5CTKz8gDD8yDSFVI3GI4F5qidwOCcf8Cd_V8c7XnS7FQXPNDCTKfIf27gkxNN86Xel9BU1Evhre1519AC1vD1wgrSv_sa8lC-nGuNmYFk-WlMRETiLYv8EbYjosv4SkST6fCY6LRxk_gJw-G6pTyqJwWJ3eXeNi1rN7s8MA9O49nnoNRjP9qYNPeg&__tn__=-R
ഇന്ത്യയെ പരമാവധി ദ്രോഹിക്കുന്ന ചൈനയെ ചങ്കായി കരുതുന്ന ദേശസ്നേഹം എന്നാണ് ചിലരുടെ പരിഹാസം.
രണ്ടു സന്തോഷങ്ങള്‍ ആണ് നമുക്കും ചിന്തേച്ചിയുടെ പോസ്റ്റ് കണ്ടപ്പോള്‍ പങ്കുവയ്ക്കാന്‍ തോന്നുന്നത്.
ഒന്ന്.
പികെ ശശിയും ബിഷപ്പും പീഡന ആരോപണം നേരിട്ട സമയത്ത് സംസാരശേഷി നഷ്ടപ്പെട്ട ചിന്തേച്ചിക്ക് വീണ്ടും അത് തിരിച്ചു ലഭിച്ചിരിക്കുന്നു.
രണ്ടു.
‘ചങ്കിലെ ചൈന’ ദുരിതബാധിതര്‍ ആയ എല്ലാ കേരളീയര്‍ക്കും എത്തിച്ചു കൊടുത്താല്‍ അവരുടെ ആത്മവിശ്വാസം വര്‍ദ്ദിപ്പിക്കാന്‍ ആവും.
ചിന്തേച്ചിയുടെ പുസ്തകം വായിച്ചാല്‍ നമ്മള് അനുഭവിച്ചത് ഒന്നുമല്ല യഥാര്‍ത്ഥ ദുരന്തം എന്നൊരു ബോധം ജനങ്ങള്‍ക്ക് വരികയും അവര്‍ പ്രളയത്തെ അതിജീവിക്കുകയും ചെയ്യും.
താങ്ക്യു ചിന്തേച്ചി..-|എന്നിങ്ങനെയാണ് റോഷന് രവീന്ദ്രന് എന്ന വ്യക്തിയുടെ ഏറെ ലൈക് ലഭിച്ച ഒരു പ്രതികരണം. കന്യാസ്ത്രികളുടെ സമരത്തെ കുറിച്ചും. എംഎല്‍എ കെപി ശശിക്കെതിരായ ലൈംഗീക പീഡന ആരോപണത്തെ കുറിച്ചു മിണ്ടി കണ്ടില്ലല്ലോ തുടങ്ങിയ വിമര്‍ശനങ്ങളും പോസ്റ്റിന് താഴെ സജീവമാണ്.
Discussion about this post