എറണാകുളം: പ്രമുഖ സിഗററ്റുകളുടെ വ്യാജ പതിപ്പികുളുടെ വൻ ശേഖരം പിടികൂടി. എറണാകുളം നെടുമ്പാശ്ശേരി കാഞ്ഞൂരിലാണ് സംഭവം. സ്വകാര്യ സംഭരണ ശാലയിൽ വ്യാജ സിഗററ്റുകളുടെ വൻ ശേഖരമുണ്ടെന്ന രഹസ്യവിവരത്തെ തുടർന്നായിരുന്നു പരിശോധന. നെടുമ്പാശേരിയിലെ കസ്റ്റംസ് പ്രിവന്റീവ് വിഭാഗമാണ് പ്രദേശത്ത് വ്യാപക പരിശോധന നടത്തിയത്.
വ്യാജ സിഗററ്റുകൾക്ക് പുറമേ അനധികൃത പുകയില ഉത്പ്പന്നങ്ങളുടെ വലിയ ശേഖരവും കണ്ടെത്തിയിരുന്നു. കഞ്ചാവ് പൊതിയാനുള്ള റാപ്പും പാൻ മസാല ഉത്പ്പന്നങ്ങളും ഇതിനോടൊപ്പം ഉണ്ടായിരുന്നു.
നെടുമ്പാശേരി വിമാനത്താവളത്തിന് പുറത്ത് ഒരു സ്വകാര്യ സംഭരണ ശാലയിലാണ് പുകയില ഉത്പ്പന്നങ്ങൾ സൂക്ഷിച്ചിരുന്നത്. സംഭരണശാലയുടെ നടത്തിപ്പുകാരായ യുവാക്കൾ രക്ഷപ്പെട്ടു. മഞേ്ജഷ്, അൽത്താഫ് എന്നിവരാണ് രക്ഷപ്പെട്ടത്. ഇവർക്കായുള്ള തിരച്ചിൽ തുടരുകയാണ്. ഇരുവരും നെടുമ്പശ്ശേരി സ്വദേശികളാണെന്നാണ് വിവരം.
Discussion about this post