ഹരിയാനയിലെ അംബാല, രോഹ്തക്, ജഗാധ്രി, ഹിസാര്‍, കര്‍ണാല്‍ തുടങ്ങിയ ചില റെയില്‍വേ സ്റ്റേഷനുകള്‍ ബോംബിട്ട് തകര്‍ക്കുമെന്ന് പാക്കിസ്ഥാനില്‍ നിന്നും വന്ന കത്ത് സൂചിപ്പിക്കുന്നു. അംബാല റെയില്‍വേ സ്റ്റേഷനിലെ ഒരു മുതിര്‍ന്ന റെയില്‍വേ ഉദ്യോഗസ്ഥനായിരുന്നു ഈ കത്ത് ലഭിച്ചത്. ഒക്ടോബര്‍ 20ന് സ്റ്റേഷനുകള്‍ തകര്‍ക്കുമെന്നാണ് കത്തില്‍ പറയുന്നത്.
കത്തയച്ചത് ലഷ്കര്‍-ഇ-തോയ്ബയായിരിക്കുമെന്ന് പോലീസ് പറയുന്നു. കത്തില്‍ കൊടുത്തിരിക്കുന്ന വിലാസം പാക്കിസ്ഥാനിലെ കറാച്ചിയിലുള്ളതാണ്.
റെയില്‍വേ സ്റ്റേഷനുകള്‍ക്ക് പുറമെ ചില പെട്രോള്‍ പമ്പുകളും, ക്ഷേത്രങ്ങളും തകര്‍ക്കുമെന്നും കത്തില്‍ പറയുന്നു. വിഷയത്തില്‍ എഫ്.ഐ.ആര് രെജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. കത്ത് ലഭിച്ചതിനെത്തുടര്‍ന്ന് റെയില്‍വേ സ്റ്റേഷനുകളിലെ സുരക്ഷ വര്‍ധിപ്പിച്ചിട്ടുണ്ട്.
Discussion about this post