കേരളാ പോലീസില്‍ ഒന്‍പത് ഹവില്‍ദാര്‍മാരെ തിരുവനന്തപുരത്തുനിന്ന് മലപ്പുറത്തേക്ക് സ്ഥലം മാറ്റി. ഇവര്‍ സാലറി ചാലഞ്ചില്‍ വിസമ്മത പത്രം നല്‍കിയത് മൂലമാണ് ഇവരെ സ്ഥലം മാറ്റിയതെന്ന് ആക്ഷേപമുണ്ട്. എന്നാല്‍ ഇത് സ്വാഭാവിക നടപടി മാത്രമാണെന്നാണ് ഔദ്യോഗിക വിശദീകരണം.
സാലറി ചലഞ്ചിന്റെ ഭാഗമായി ഒരു മാസത്തെ ശമ്പളം നല്‍കാനാവില്ലെന്ന് വിസമ്മത പത്രം നല്കിയവരെയാണ് സ്ഥലം മാറ്റിയതെന്ന് ആക്ഷേപമുണ്ട്. ഇവരെല്ലാവരും തന്നെ സീനിയര്‍ തസ്തികകളില്‍ ഉള്ളവരാണ്. നാല്പതോളം ജൂനിയര്‍ ഉദ്യോഗസ്ഥര്‍ ഉള്ളപ്പോഴാണ് അതു പരിഗണിക്കാതെ ഇവരെ സ്ഥലംമാറ്റിയിരിക്കുന്നത്. എന്നാല്‍ ഈ നപടി പ്രതികാര നടപടിയല്ലെന്ന് ഔദ്യോഗിക വൃത്തങ്ങള്‍ അറിയിച്ചു.
വിസമ്മത പത്രം നല്‍കിയതിന്റെ പേരില്‍ നടപടികളൊന്നും ഉണ്ടാവില്ലെന്ന് സര്‍ക്കാര്‍ നേരത്തെ വ്യക്തമാക്കിയിട്ടുണ്ടായിരുന്നു.
Discussion about this post