കോഴിക്കോട്: അരുവിക്കര ഉപതെരഞ്ഞെടുപ്പില്‍ മുന്‍ കേന്ദ്രമന്ത്രിയും മുതിര്‍ന്ന ബിജെപി നേതാവുമായ ഒ രാജഗോപാലിന്റെ സ്ഥാനാര്‍ത്ഥിത്വം ഇന്ന് ഡല്‍ഹിയില്‍ പ്രഖ്യാപിക്കും. ഇത് സംബന്ധിച്ച ചര്‍ച്ചകള്‍ക്കായി ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ വി മുരളീധരനും, പി കെ കൃഷ്ണദാസും ഡല്‍ഹിയില്‍ എത്തിയിട്ടുണ്ട്.
കേരളത്തിന്റെ ചുമതല വഹിക്കുന്ന നേതാക്കളുമായും ചര്‍ച്ച നടത്തും. തുടര്‍ന്ന് സംസ്ഥാന കോര്‍ കമ്മിറ്റി കൈക്കൊണ്ട തീരുമാനത്തിനു ബിജെപി പാര്‍ലമെന്ററി ബോര്‍ഡിന്റെ അംഗീകാരം തേടും.നാളെ ദേശീയ അദ്ധ്യക്ഷന്‍ അമിത്ഷായുമായും സംസ്ഥാന നേതാക്കള്‍ കൂടിക്കാഴ്ച്ച നടത്തുന്നുണ്ട്.. അരുവിക്കരയില്‍ ഉപതെരഞ്ഞെടുപ്പ.് പ്രചരണത്തിനായി കേന്ദ്ര മന്ത്രിമാരും നേതാക്കളും എത്തുന്നതടക്കമുള്ള പ്രചരണ പദ്ധതികള്‍ക്കും ഡല്‍ഹിയില്‍ രൂപം നല്‍കും.
അമിത് ഷാ ഉള്‍പ്പടെയുള്ള നേതാക്കളെ അരുവിക്കരയില്‍ എത്തിക്കാനുള്ള ശ്രമമാണ് ബിജെപി നേതാക്കള്‍ നടത്തുന്നത്. കേന്ദ്രസര്‍ക്കാരിന്റെ വാര്‍ഷികത്തോടനുബന്ധിച്ച് നിരവധി കേന്ദ്രമന്ത്രിമാരും നേതാക്കളും കേരളത്തിലെത്തുന്നുണ്ട്. ഇതിന് പുറമെ പ്രമുഖ നേതാക്കളെ പ്രചാരണപരിപാടികളില്‍ പങ്കെടുപ്പിക്കുന്നത് വലിയ ഗണം ചെയ്യുമെന്നാണ് സംസ്ഥാന നേതൃത്വത്തിന്റെ വിലയിരുത്തല്‍. ഇക്കാര്യം കേന്ദ്രനേതൃത്വത്തെ ധരിപ്പിക്കും.
അമിത് ഷായുടെ കൂടി അഭ്യര്‍ത്ഥന പ്രകാരമാണ് ഒ രാജഗോപാല്‍ അരുവിക്കരയില്‍ സ്ഥാനാര്‍ത്തിയായത്. അത് കൊണ്ട് തന്നെ കേന്ദ്ര നേതൃത്വവും തെരഞ്ഞെടുപ്പിനെ വളരെ ഗൗരവത്തോടെയാണ് കാണുന്നത്. അരുവിക്കരയില്‍ അട്ടിമറി ജയം നേടാനുള്ള പരമാവധി പ്രവര്‍ത്തനം നടത്താനാണ് അമിത് ഷായും നിര്‍ദ്ദേശം. ഇക്കാര്യത്തില്‍ വ്യക്തമായ ഒരു പദ്ധതി കേരള നേതാക്കള്‍ തയ്യാറാക്കിയിട്ടുണ്ട്. നിലവില്‍ ശക്തമായ ത്രികോണ മത്സരത്തിന് വഴിയൊരുക്കാന്‍ രാജഗോപാലിന്റെ സ്ഥാനാര്‍ത്ഥിത്വത്തിന് കഴിഞ്ഞിട്ടുണ്ട് എന്ന കാര്യം സംസ്ഥാന പ്രസിഡണ്ടും സംഘവും കേന്ദ്ര നേതൃത്വത്തെ അറിയിക്കും.
Discussion about this post