റിപ്പോ റിവേഴ്സ് റിപ്പോ നിരക്കുകള്‍ കുറച്ചു കൊണ്ട് റിസര്‍വ് ബാങ്ക് വായ്പാ നയം പ്രഖ്യാപിച്ചു. നിരക്കുകളില്‍ കാല് ശതമാനം കുറവാണ് വരുത്തയിട്ടുള്ളത്. ഇതോടെ റിപ്പോ നിരക്ക് 7.25 ശതമാനവും റിവേഴ്സ് റിപ്പോ നിരക്ക് 6.25 ശതമാനവുമാകും.എന്നാല്‍ കരുതല്‍ ധനാനുപാതം മാറ്റമില്ലാതെ 4 ശതമാനത്തില്‍ തന്നെ തുടരും.
റിസര്‍വ് പാങ്ക് പലിശ നിരക്കുകളില്‍ കുറവു വരുത്തിയതോടെ രാജ്യത്തെ വാണിജ്യ ബാങ്കുകളും ഭവന വാഹന വായ്പയുടെ പലിശകളില്‍ ഇളവു വരുത്തുമെന്നാണ് സൂചന.
Discussion about this post