ഏഷ്യാ കപ്പില്‍ ആവേശം നിറഞ്ഞ മത്സരത്തിനൊടുവില്‍ ഇന്ത്യയ്ക്ക് ഏഴാം തവണ കിരീടം ലഭിച്ചു. അവസാന പന്തിലായിരുന്നു ഇന്ത്യ ബംഗ്ലാദേശ് ഉയര്‍ത്തിയ 223 റണ്‍സ് വിജയലക്ഷ്യം നേടിയത്.
ആദ്യം ബാറ്റ് ചെയ്ത ബംഗ്ലാദേശ് 48.3 ഓവറില്‍ നിന്നും 222 റണ്‍സെടുക്കുകയായിരുന്നു. തുടര്‍ന്ന മറുപടി ബാറ്റിങിനിറങ്ങിയ ഇന്ത്യ അവസാന പന്തിലായിരുന്നു ജയിച്ചത്. നായകനായ രോഹിത് ശര്‍മ്മ തന്നെയാണ് ടോപ് സ്കോററും. 48 റണ്‍സാണ് രോഹിത് നേടിയത്. ഓപ്പണിംഗ് വിക്കറ്റില്‍ ധവാന്- രോഹിത് സഖ്യം 35 റണ്‍സ് നേടുകയായിരുന്നു. റൂബലിന്റെ പന്തിലായിരുന്നു രോഹിത് ഔട്ടായത്.
പരിക്കേറ്റ കാലുമായി കേദാര്‍ ജാദവും(23) അഞ്ച് റണ്‍സെടുത്ത കുല്‍ദീപുമായിരുന്നു വിജയറണ്‍ നേടുമ്പോള്‍ ക്രീസില്‍.
Discussion about this post