ആരാധനാലയങ്ങളില്‍ പൂജാരിമാരായി സ്ത്രീകളെ പരിഗണിക്കണമെന്നാണ് തന്റെ അഭിപ്രായമെന്ന് സിപിഎം പൊളിറ്റ് ബ്യൂറോ അംഗം എംഎ ബേബി. ശബരിമലയിലെ സ്ത്രീ പ്രവേശം സംബന്ധിച്ച വിധിയെ സ്വാഗതം ചെയ്യുന്നുവെന്നും എംഎ ബേബി പറഞ്ഞു.
എംഎ ബേബിയുടെ പ്രതികരണത്തിനെതിരെ സോഷ്യല്‍ മീഡിയ രംഗത്തെത്തി. കന്യാസ്ത്രി സമരസമയത്ത് മാളത്തിലൊളിച്ചിരുന്നവര് ഇപ്പോള്‍ തല പുറത്തേക്കിട്ടു തുടങ്ങി എന്നാണ് ചിലരുടെ പരിഹാസം. ചില മതങ്ങളുടെ വിഷയത്തില്‍ മാത്രം പ്രതികരിക്കുന്ന സഖാക്കളെ സ്വാഗതം എന്നാണ് പരിഹാസം.
ശബരിമല വിധിയെ സിപിഎം സ്വാഗതം ചെയ്തു. എന്നാല്‍ മറ്റ് പാര്‍ട്ടികള്‍ കരുതലോടെ ഉള്ള പ്രതികരണമാണ് നടത്തിയത്. സിപിഎം നിലപാടാണ് ഇത്തരമൊരു വിധിക്ക് കാരണമായതെന്ന ആരോപണവുമായി വിശ്വഹിന്ദു പരിഷത്ത് രംഗത്തെത്തിയിട്ടുണ്ട്.
Discussion about this post