കഴിഞ്ഞ ദിവസങ്ങളില്‍ സന്നിധാനത്തും , പമ്പയിലും ശക്തമായ മഴ തുടര്‍ച്ചയായി പെയ്തതോടെ പമ്പയില്‍ വീണ്ടും ജലനിരപ്പ് ഉയര്‍ന്നു .
പുഴ കര കവിഞ്ഞു മണത്തിട്ടയിലേക്ക് കയറി . കഴിഞ്ഞ മാസത്തെ പ്രളയത്തില്‍ ഒളിച്ചു പോയ ഹില്‍ടോപ്പിലെ മണല്‍ ചാക്ക് അടുക്കി നിര്‍മ്മിച്ച സംരക്ഷണഭിത്തി വെള്ളപ്പാച്ചിലില്‍ ഒലിച്ചു പോയി . ത്രിവേണി പാലത്തിനു അടുത്തായി സൂക്ഷിച്ചിരുന്ന മണല്‍ ചാക്കുകളും ഒലിച്ചു പോയി .
ശക്തമായ വെള്ളപ്പാച്ചില്‍ ഉണ്ടായതിനെ തുടര്‍ന്ന് ഈ ഭാഗങ്ങളില്‍ നടന്നു കൊണ്ടിരുന്ന നിര്‍മ്മാണപ്രവര്‍ത്തനങ്ങള്‍ നിറുത്തി വെയ്ക്കേണ്ടി വന്നിട്ടുണ്ട് .
പമ്പ അന്നദാന മണ്ഡപം , ഹോട്ടല്‍ കോമ്പ്ലക്സുകള്‍ എന്നിവിടങ്ങളില്‍ വെള്ളം കയറിയിട്ടുണ്ട് .
Discussion about this post