ലജ്ജയില്ലാത്ത കോണ്‍ഗ്രസ് പാര്‍ട്ടി സര്‍ദാര്‍ വല്ലഭായ് പട്ടേലിനെ ചൈനീസ് ഷൂസുകളുമായും ഷര്ട്ടുകളുമായും താരതമ്യം ചെയ്യുന്നുവെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഗുജറാത്തില്‍ നിര്‍മ്മിക്കപ്പെടുന്ന സര്‍ദാര്‍ വല്ലഭായ് പട്ടേലിന്റെ പ്രതിമ ചൈനീസ് നിര്‍മ്മിതമാണെന്ന് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി ആരോപിച്ചിരുന്നു. ഇതിന് മറുപടി എന്ന രീതിയിലാണ് മോദിയുടെ പ്രസ്താവന.
ഇന്നുവരെ സര്‍ദാര്‍ വല്ലഭായ് പട്ടേലിന്റെ സംഭാവനകളെ മാനിക്കാത്ത പാര്‍ട്ടിയായ കോണ്‍ഗ്രസ് ഇന്ന് തരംതാഴ്ന്ന രാഷ്ട്രീയ വഴികള്‍ തിരഞ്ഞെടുത്ത് കൊണ്ട് അദ്ദേഹത്തിന്റെ പൈതൃത്തിന്മേല് അവകാശം പറയുകയാണെന്ന് മോദി പറഞ്ഞു. സര്‍ദാര്‍ പട്ടേലിന്റെ പ്രതിമ ചൈനീസ് നിര്‍മ്മിതമാണെന്ന് പറഞ്ഞത് വഴി കോണ്‍ഗ്രസിന് അദ്ദേഹത്തിനോടുള്ള ദേഷ്യം വ്യക്തമാക്കുകയാണ് അവരെന്നും അദ്ദേഹം ആരോപിച്ചു. ബിലാസ്പൂര്‍, ബസ്തി, ചിറ്റോഗര്‍, ധന്‍ബദ്, മന്ദ്സൗര്‍ തുടങ്ങിയ മേഖലകളിലെ ബി.ജെ.പി ബൂത്ത് തല പ്രവര്‍ത്തകരുമായി സംസാരിക്കവെയായിരുന്നു മോദി പ്രസ്താവന നടത്തിയത്
സര്‍ദാര്‍ വല്ലഭായ് പട്ടേലിന്റെ പ്രതിമ (സ്റ്റാച്യു ഓഫ് യൂണിറ്റി) ലോകത്തിലെ തന്നെ ഏറ്റവും വലിയ പ്രതിമയാണ്. ഈ പ്രതിമയ്ക്ക് 182 അടിയാണ് ഉയരം. ഒക്ടോബര്‍ 31, 2018ന് പ്രധാനമന്ത്രി നരേന്ദ്ര മോദി ഈ പ്രതിമ ഉദ്ഘാടനം ചെയ്യുന്നതായിരിക്കും.
#WATCH: Prime Minister Narendra Modi reacts to Rahul Gandhi's statement, 'Sardar Patel's statue in Gujarat will be world's tallest statue but 'Made In China' like our shoes & shirts' pic.twitter.com/cvZK7EfZ4c
— ANI (@ANI) September 29, 2018
Discussion about this post