പാക്കിസ്ഥാനിലെ ഒരു ഹെലികോപ്റ്റര്‍ ഇന്ത്യന്‍ വ്യോമാതിര്‍ത്തി ലംഘിച്ച് പറന്നു. ജമ്മു കശ്മീരിലെ പൂഞ്ച് മേഖലയിലാണ് ഹെലികോപ്റ്റര്‍ അതിര്‍ത്തി ലംഘിച്ച് പറന്നത്. സെപ്റ്റംബര്‍ 30, ഞായറാഴ്ച ഉച്ചയ്ക്ക് ഏകദേശം 12:10ഓടെയാണ് ഹെലികോപ്റ്റര്‍ അതിര്‍ത്തി ലംഘിച്ച് പറന്നതെന്ന് ചില റിപ്പോര്‍ട്ടുകള്‍ പറയുന്നു.
അതേസമയം ഇന്ത്യന്‍ സേന ഹെലികോപ്റ്ററിന് നേരെ വെടിയുതിര്‍ക്കുകയുണ്ടായി.
ഇതിന് മുമ്പ് ഫെബ്രുവരി 21ന് പാക്കിസ്ഥാന്റെ തന്നെ ഒരു സൈനിക ഹെലികോപ്റ്റര്‍ നിയന്ത്രണരേഖയ്ക്ക് തൊട്ടടുത്ത് കാണപ്പെട്ടിരുന്നു.
#WATCH A Pakistani helicopter violated Indian airspace in Poonch sector of #JammuAndKashmir pic.twitter.com/O4QHxCf7CR
— ANI (@ANI) September 30, 2018
Discussion about this post