സിപിഎം പ്രാദേശിക നേതാവ് പാര്‍ട്ടി പ്രവര്‍ത്തകയെ നേതാവ് പീഡിപ്പിച്ചതായി പരാതി. യുവതിയുടെ പരാതിയില്‍ പോലിസ് കേസെടുത്തു. പാലക്കാട് ജില്ലയിലെ മണ്ണാര്‍ക്കാടാണ് സിപിഎം ബ്രാഞ്ച് സെക്രട്ടറിയും ഡിവൈഎഫ്ഐ മേഖലാ ഭാരവാഹിയുമായ നേതാവിനെതിരെ പരാതി ഉയര്‍ന്നത്. നാട്ടുകല്‍ പൊലീസാ് ബ്രാഞ്ച് സെക്രട്ടറിയെ കസ്റ്റഡിയിലെടുത്തിട്ടുണ്ട്. പരാതിക്കാരിയെ പോലിസ് വൈദ്യപരിശോധനയ്ക്ക് വിധേയയാക്കി.
ഷൊര്‍ണ്ണൂര്‍ എംഎല്‍എ പി കെ ശശി സിപിഎം വനിതാ നേതാവിനെ പീഡിപ്പിക്കാന്‍ ശ്രമിച്ചതായി ചൂണ്ടിക്കാട്ടി യുവതി പാര്‍ട്ടിക്ക് പരാതി നല്‍കിയിരുന്നു. ഇതേ കുറിച്ച് പാര്‍ട്ടി അന്വേഷിക്കുന്നതിനിടെയാണ് പ്രാദേശിക നേതാവിനെതിരെ പോലിസില്‍ പരാതി ലഭിക്കുന്നത്.
എംഎല്‍എ ഹോസ്റ്റലില്‍ ഡിവൈഎഫ്ഐ നേതാവ് ജീവന് ലാല്‍ പീഡിപ്പിച്ചതായി പാര്‍ട്ടി പ്രവര്‍ത്തക പോലിസില്‍ പരാതി നല്കിയതും സിപിഎമ്മിനെ വെട്ടിലാക്കിയിരുന്നു. സംഭവത്തെ തുടര്‍ന്ന് ജീവന് ലാലിനെ സി.പി.എം പ്രാഥമിക അംഗത്വത്തില്‍ നിന്ന് ഒരു വര്‍ഷത്തേക്ക് സസ്പെന്‍ഡ് ചെയ്തിരിക്കുകയാണ്. പാര്‍ട്ടിക്ക് നല്കിയ പരാതി ഫലം കാണാതിരുന്നതിനെ തുടര്‍ന്ന് പെണ്‍കുട്ടി പോലിസില്‍ പരാതി നല്‍കുകയായിരുന്നു, പരാതി ചര്‍ച്ചയായതോടെയാണ് സിപിഎം നടപടി സ്വീകരിച്ച് മുഖം രക്ഷിച്ചത്.
Discussion about this post