പ്രധാനമന്ത്രി നരേന്ദ്രമോദിയെ പുകഴ്ത്തിയുള്ള പരസ്യം ആദ്യപേജില്‍ നല്കിയ സിപിഎം മുഖപത്രമായ ദേശാഭിമാനി പത്രത്തിന്റെ നടപടിയില്‍ പാര്‍ട്ടി അണികള്‍ക്ക് അതൃപ്തി. ഇന്ന് പുറത്തിറങ്ങിയ ദേശാഭിമാനിയുടെ ആദ്യ പേജ് നരേന്ദ്രമോദിയെ അഭിനന്ദിച്ചുള്ള കേന്ദ്രസര്‍ക്കാര്‍ പരസ്യത്തിനായി മാറ്റിവച്ചതാണ് വിവാദമായത്. ഇന്ത്യ അഭിനന്ദിക്കുന്നു പ്രധാനമന്ത്രി നരേന്ദ്രമോദിയെ എന്നാണ് പരസ്യത്തിന്റെ തലക്കെട്ട്. ഐക്യരാഷ്ട്രസഭയുടെ പരമോന്നത പരിസ്ഥിതി അവാര്‍ഡ് മോദിയ്ക്ക് ലഭിച്ചതുമായി ബന്ധപ്പെട്ടാണ് പരസ്യം. പരിസ്ഥിതി സംരക്ഷണത്തിനായി മോദി ആവിഷ്ക്കരിച്ച പദ്ധതികളും നയങ്ങളും പരസ്യത്തിലുണ്ട്.
ത്രിപുരയില്‍ സിപിഎം മുഖപത്രത്തിന്റെ പ്രസിദ്ധീകരണം കേന്ദ്രസര്‍ക്കാര്‍ ഇടപെട്ട് നിര്‍ത്തിച്ചതായി സിപിഐഎം ദേശീയ ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി ഇന്നലെ ആരോപിച്ചിരുന്നു. ഈ വാര്‍ത്തയും ഇന്നത്തെ ദേശാഭിമാനിയിലുണ്ട്. നരേന്ദ്രമോദിയെ അഭിനന്ദിച്ച് പോരാട്ടം തുടരുകയാണ് സഖാക്കളെ സിപിഎം എന്നാണ് സൈബര്‍ ഇടങ്ങളിലെ സഖാക്കളുടെ തന്നെ ട്രോള്‍. പണം കിട്ടിയാല്‍ എന്തും ചെയ്യുമെന്നത് സിപിഎമ്മിനെ സംബന്ധിച്ച് പുത്തിരിയല്ല എന്ന് സാന്റിയാഗോ മാര്‍ട്ടിനില്‍ നിന്ന് പണം സ്വീകരിച്ച സംഭവം ചൂണ്ടിക്കാട്ടി ചിലര്‍ ഓര്‍മ്മപ്പെടുത്തുന്നു. മുതലാളിമാരില്‍ നിന്ന് പണം വാങ്ങി, തൊഴിലാളികളെ പെരുവഴിയിലാക്കി സമരം ചെയ്യുക, വേട്ടക്കാരന് വേണ്ടി കോടതിയില്‍ നിലപാടെടുത്ത് പുറത്ത് ഇരയ്ക്ക് വേണ്ടി നാടകം കളിക്കുക എന്ന് കലാപരിപാടികള്ക്കൊപ്പെ ഇതാം ദേശാഭിമാനിയുടെ വൈരുദ്ദ്യതിഷ്ഠിത രാഷ്ട്രീയവാദമെന്ന് ചിലര്‍ പരിഹസിക്കുന്നു.
ഇടയക്കെല്ലാം സത്യം പറയണ്ടേടോ എന്നാണ് എതിര്‍ഭാഗത്തിന്റെ പരിഹാസം.
അഞ്ച് വര്‍ഷം മുമ്പ് മോദി ഗുജറാത്ത് മുഖ്യമന്ത്രിയായിരിക്കെ അദ്ദേഹത്തിന്റെ ഫുള്‍ പേജ് പരസ്യം കൊടുത്ത് ദേശാഭിമാനി പാര്‍ട്ടിയെ ഞെട്ടിച്ചിരുന്നു.ലോക്സഭാ തെരഞ്ഞെടുപ്പ് അടുത്തുവന്നിരിക്കെയാണ് ബിജെപിയുടെ പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥിയുടെ പ്രചാരണ പരസ്യം പാര്‍ട്ടി പത്രത്തില്‍ പ്രത്യക്ഷപ്പെട്ടതിനെതിരെ അന്ന് അണികള്‍ രംഗത്തെത്തി.
Discussion about this post