ത്രിപുരയിലെ സ്കൂള്‍ പാഠപുസ്തകങ്ങളില്‍ സ്റ്റാലിനെപ്പറ്റിയും ലെനിനെപ്പറ്റിയും പാഠങ്ങളുള്ളപ്പോള് മഹാത്മാ ഗാന്ധിയെപ്പറ്റി ഒന്നും തന്നെയില്ലായെന്ന് ത്രിപുര മുഖ്യമന്ത്രി ബിപ്ലബ് കുമാര്‍ ദേബ്. ഇത് കൊണ്ട് തന്നെ പാഠപുസ്തകങ്ങളുടെ സിലബസ് മാറ്റണമെന്നും അദ്ദേഹം പറഞ്ഞു.
ച
‘പാഠപുസ്തകങ്ങളില്‍ യു.എസ്.എസ്.ആര് പ്രസിഡന്റായിരുന്ന ജോസഫ് സ്റ്റാലിനെപ്പറ്റിയും കമ്മ്യൂണിസ്റ്റ് നേതാവ് ലെനിനെപ്പറ്റിയും റഷ്യന്‍ വിപ്ലവത്തെപ്പറ്റിയും പാഠങ്ങളുണ്ട്. എന്നാല്‍ ഇതേ പുസ്തകങ്ങളില്‍ ഇന്ത്യയിലെ നേതാക്കന്മാരെപ്പറ്റി ഒന്നും തന്നെയില്ല. മഹാത്മാ ഗാന്ധിയെപ്പറ്റിയും ഒന്നും ഇല്ല,’ അദ്ദേഹം പറഞ്ഞു.
സ്റ്റാലിനെപ്പറ്റിയും ലെനിനെപ്പറ്റിയും വിഷയങ്ങളുള്ളത് കൊണ്ട് തനിക്ക് വിരോധമില്ലായെന്നും അതേസമയം ഗാന്ധിജിയെപ്പറ്റി പാഠങ്ങള്‍ ഉള്‍പ്പെടുത്തണമെന്നും അദ്ദേഹം വ്യക്തമാക്കി. ത്രിപുര യൂണിവേഴ്സിറ്റിയുടെ സ്ഥാപക ദിനത്തോടനുബന്ധിച്ച് നടന്ന ചടങ്ങില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ത്രിപുരയിലെ പാഠ്യപദ്ധതിയില്‍ ഒരു മാറ്റം കൊണ്ടുവരാന്‍ വേണ്ടി ഇന്ത്യന്‍ നേതാക്കളായ മഹാത്മാ ഗാന്ധി, ബാല്‍ ഗംഗാധര്‍ തിലക്, നേതാജി സുഭാഷ് ചന്ദ്ര ബോസ്, എ.പി.ജെ അബ്ദുല്‍ കലാം തുടങ്ങിയവരെപ്പറ്റിയുള്ള പാഠങ്ങളും ഉള്‍പ്പെടുത്തുമെന്ന് അദ്ദേഹം വിശദീകരിച്ചു. ഇത് കൂടാതെ 2019ഓടെ സംസ്ഥാനത്ത് എന്‍.സി.ഇ.ആര്.ടിയുടെ പാഠപുസ്തകങ്ങളും ഉള്‍പ്പെടുത്തുന്നതായിരിക്കും.
Discussion about this post