കണ്ണൂര്‍ തളിപ്പറമ്പ് തൃച്ഛബരംക്ഷേത്രത്തിന്റെ ഉപക്ഷേത്രമായ മുളങ്ങേശ്വരം ക്ഷേത്രം ഏറ്റെടുക്കാന്‍ എത്തിയ മലബാര്‍ ദേവസ്വം ബോര്‍ഡ് അംഗങ്ങള്‍ക്കെതിരെ ഭക്തരുടെ പ്രതിഷേധം. ക്ഷേത്രം പിടിചെടുക്കാനായി വന്‍ പോലിസ് സന്നാഹമാണ് സഥ്ലത്തെത്തിയത്. എന്നാല്‍ വിശ്വാസികളുടെ ശ്കതമായ പ്രതിഷേധത്തെ തുടര്‍ന്ന് എറ്റെടുക്കല്‍ നടപടികള്‍ നിര്‍ത്തിവെച്ചു.
രാവിലെ 9.30 നാണ് ദേവസ്വംബോര്‍ഡ് അധികൃതര്‍ പോലിസ് സംരക്ഷണത്തോടെ ക്ഷേത്രം പിടിച്ചെടുക്കാനായി എത്തിയത്. വിവരമറിഞ്ഞ വിശ്വാസികള്‍ സ്ഥലത്ത് പ്രതിഷേധവുമായി ഒത്തുകൂടി. ക്ഷേത്ര സംരക്ഷണസമിതിയുടെ നേതൃത്വത്തിലായിരുന്നു വിശ്വാസികള്‍ പ്രതിഷേധവുമായി രംഗത്തെത്തിയത്. പ്രതിഷേധം ശക്തമായതോടെ ഉദ്യമത്തില്‍ നിന്ന് ദേവസ്വംബോര്‍ഡിന് പിന്‍വാങ്ങേണ്ടി വന്നു
Discussion about this post