ഛത്തീസ്ഗഢില്‍ നക്‌സലുകള്‍ പന്ത്രണ്ടാം ക്ലാസ്സുകാരനെ തട്ടിക്കൊണ്ടുപോയി. സുക്മാ ജില്ലയിലാണ് സംഭവം. ബുധനാഴച് ബെജ്ജിയില്‍ നിന്നും കൊണ്ടയിലേക്ക് വിദ്യാര്‍ത്ഥി പോകുന്ന വഴിയില്‍ വെച്ചായിരുന്നു നക്‌സലുകള്‍ തട്ടിക്കൊണ്ടുപോയത്. വിദ്യാര്‍ത്ഥിക്ക് വേണ്ടിയുള്ള തിരച്ചില്‍ പ്രദേശത്ത് തുടരുകയാണ്.
ഇതിന് മുമ്പ് നക്‌സലുകള്‍ പ്രദേശത്തെ ഒരു പോതു വിതരണ കേന്ദ്രത്തിന്റെ വാഹനത്തിന് തീയിടാന്‍ ശ്രമിച്ചിരുന്നു. അതേസമയം ബുധനാഴ്ച നക്‌സലുകളും ഛത്തീസ്ഗഢ് പോലീസും തമ്മില്‍ നടന്ന ആക്രമണത്തില്‍ മൂന്ന് നക്‌സലുകള്‍ കൊല്ലപ്പെട്ടു. ഇത് കൂടാതെ ഒരു നക്‌സല്‍ പ്രവര്‍ത്തകനെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു.
ആക്രമണം നടന്ന സ്ഥലത്ത് നിന്നും നാല് നാടന്‍ തോക്കുകളും 315 ബോര്‍ പിസ്റ്റലുകളും കണ്ടെടുത്തിരുന്നു.
Discussion about this post