ഇന്ത്യയുമായി ചര്‍ച്ചകള്‍ പുനരാരംഭിക്കാന്‍ അമേരിക്കയുടെ ഇടപെടല്‍ തേടി പാകിസ്ഥാന് . ഇരു രാജ്യങ്ങള്‍ തമ്മിലുള്ള പ്രശ്നങ്ങള്‍ ലഘൂകരിക്കുന്നതിനുള്ള സാഹചര്യമില്ലാത്തതാണ് സംഘര്‍ഷം വര്‍ദ്ധിപ്പിച്ചതെന്ന് പാകിസ്താന് വിദേശകാര്യമത്രി പറഞ്ഞു . എന്നാല്‍ പാകിസ്ഥാന്റെ ഈ ആവശ്യം അമേരിക്ക നിരാകരിച്ചതായിട്ടാണ് റിപ്പോര്‍ട്ടുകള്‍ .
സ്റ്റേറ്റ് സെക്രടറി മൈക്ക് പോപിയോയും ദേശീയ സുരക്ഷാ ഉപദേഷ്ടാവ് ജോണ്‍ ബോള്‍ട്ടുമായി കൂടികാഴ്ച നടത്തിയശേഷമാണ് ഖുറേഷി ഈ കാര്യമറിയിച്ചത് . പ്രശ്നങ്ങള്‍ ലഘൂകരിക്കുന്നതിനായി ട്രമ്പ് ഭരണക്കൂടത്തോട് പിന്തുണ തേടുക മാത്രമാണ് ചെയ്തതെന്ന് ഖുറേഷി പറഞ്ഞു .
നിയന്ത്രണരേഖയില്‍ തുടര്‍ച്ചയായ വെടിനിര്‍ത്തല്‍ ലംഘനം മേഖലയിലെ ജീവിതം ദുസ്സഹമാക്കുന്നുണ്ട് . ഇത്തരം അവസരത്തില്‍ മേഖലയിലെ സ്ഥിഗതികള്‍ ശാന്തമാക്കാന്‍ ആര്‍ക്കാണ് സഹായിക്കാന്‍ കഴിയുകയെന്നത് നോക്കിക്കാണണമെന്നും ഖുറേഷി വ്യക്തമാക്കി .
Discussion about this post