ശബരിമല വിഷയത്തില്‍ സംസ്ഥാന സര്‍ക്കാരിന്റെ നിലപാടിനെതിരെ ശക്തമായ ഭാഷയില്‍ പ്രതികരിച്ചിരിക്കുകയാണ് ബി.ജെ.പി സംസ്ഥാന ജനറല്‍ സെക്രട്ടറി എ.എന്‍.രാധാകൃഷ്ണന്. ശബരിമലയെ തകര്‍ക്കാന്‍ കമ്മ്യൂണിസ്റ്റുകാര്‍ ശ്രമിച്ചാല്‍ ചെങ്കൊടി റോഡിലിട്ട് കത്തിക്കുമെന്ന് അദ്ദേഹം പറഞ്ഞു.
വിഷയത്തില്‍ സംസ്ഥാനത്തെ മന്ത്രിമാര്‍ പറയുന്നത് വിഡ്ഡിത്തരങ്ങളാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. ഒരു ദിവസം ഒരു ലക്ഷം പേര് ശബരിമലയില്‍ കയറിയാല്‍ മതിയെന്ന് ദേവസ്വം വകുപ്പ് മന്ത്രി കടകംപള്ളി സുരേന്ദ്രന് പറയുന്നുവെന്നും ശബരിമലയെ തിരുപ്പതി മോഡലാക്കാന്‍ ശ്രമിക്കുകയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി. ഇങ്ങനെയുള്ള നീക്കങ്ങള്‍ നടത്താന്‍ ശബരിമല കടകംപള്ളിക്ക് സ്ത്രീധനം കിട്ടിയതാണോയെന്നും അദ്ദേഹം ചോദിച്ചു.
‘ഇന്ന് ഒരു ദിവസം ഒരു ലക്ഷം പേര് കയറിയാല്‍ മതിയെന്ന് പറയും. നാളെ ബെര്‍മുഡ ഇട്ട് പോയാല്‍ മതിയെന്ന് പറയും. തേങ്ങയ്ക്ക് പകരം മുട്ടയുടയ്ക്കാനും അവര്‍ പറയും. ഇതൊക്കെ തീരുമാനിക്കാന്‍ ഇവരാരാണ്,’ എ.എന്‍.രാധാകൃഷ്ണന് പറഞ്ഞു. സി.പി.എമ്മും സര്‍ക്കാരും ജനങ്ങള്‍ക്കെതിരെ യുദ്ധപ്രഖ്യാപനം നടത്തുകയാണെന്നും അദ്ദേഹം പറഞ്ഞു.
Discussion about this post