കന്യാസ്ത്രീയെ ബലാത്സംഗം ചെയ്തെന്ന കേസില്‍ ബിഷപ്പ് ഫ്രാങ്കോ മുളക്കലിനെ പാലാ മജിസ്ട്രേറ്റ് കോടതിയില്‍ ഇന്ന് ഹാജരാക്കും. ബിഷപ്പിന്രെ റിമാന്‍ഡ് കാലാവധി ഇന്ന് അവസാനിക്കുന്നതിനെ തുടര്‍ന്നാണ് കോടതിയില്‍ ഹാജരാക്കുന്നത്. കഴിഞ്ഞ മാസം 24 -നാണ് ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെ പാലാ മജിസ്ട്രേറ്റ് കോടതി ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടത്.
ജാമ്യത്തിനുവേണ്ടി ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കല്‍ ഹൈക്കോടതിയെയും സമീപിച്ചിരുന്നു. ഹൈക്കോടതി ജാമ്യാപേക്ഷ തള്ളുകയാണുണ്ടായത്. പ്രഥമദൃഷ്ട്യാ ബിഷപ്പ് കുറ്റക്കാരനാണെന്നാണ് ഹൈക്കോടതിയുടെ നിരീക്ഷണം.
അന്വേഷണം നിര്‍ണ്ണായക ഘട്ടത്തിലാണെന്നാണ് അന്വേഷണ സംഘത്തിന്റെ വാദം. ജലന്ധറിലേക്കും അന്വേഷണത്തിനായി പോകേണ്ടതുണ്ട്. ഈ സാഹചര്യത്തില്‍ ബിഷപ്പിന് ജാമ്യം അനുവദിച്ചാല്‍ സാക്ഷികളെ സ്വാധീനിക്കാന്‍ ഇടയാകുമെന്നും അന്വേഷണസംഘം വ്യക്തമാക്കുമെന്നാണ് സൂചന.
Discussion about this post