ശബരിമല വിഷയത്തില്‍ പിണറായി സര്‍ക്കാരിനോട് കടുത്ത ഭാഷയില്‍ പ്രതികരിച്ചിരിക്കുകയാണ് ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ പി.എസ്.ശ്രീധരന് പിള്ള. ശബരിമലയോട് കളിച്ചവരാരും വിജയിച്ചിട്ടില്ലെന്നും 50 കൊല്ലമായി ശബരിമലയെ തകര്‍ക്കാന്‍ നിരീശ്വരവാദികള്‍ ശ്രമിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.
ബി.ജെ.പി എന്നും വിശ്വാസികള്‍ക്കൊപ്പമാണെന്നും വിഷയത്തില്‍ രാഷ്ട്രീയമുതലെടുപ്പ് നടത്തുകയല്ലെന്നും അദ്ദേഹം വ്യക്തമാക്കി. ബി.ജെ.പി നടത്തുന്നത് ധര്‍മ്മസമരമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ശബരിമലയില്‍ യുവതികളെ പ്രവേശിചിപ്പിച്ചുകൊണ്ടുള്ള സുപ്രീം കോടതി വിധിക്കെതിരെ റിവ്യു ഹര്‍ജി നല്‍കില്ലെന്നാണ് സംസ്ഥാന സര്‍ക്കാരിന്റെയും ദേവസ്വം വകുപ്പിന്റെയും നിലപാട്. കോണ്‍ഗ്രസും ബി.ജെ.പിയും ജനങ്ങള്‍ക്കിടയില്‍ തെറ്റിദ്ധാരണയുണ്ടാക്കാന്‍ ശ്രമിക്കുകയാണെന്ന് ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന് ആരോപിച്ചിരുന്നു.
Discussion about this post