കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി മധ്യപ്രദേശിലെ ജബല്പൂരില് നടത്തിയ റോഡ് ഷോയ്ക്കിടെ തീപ്പിടുത്തം. മധ്യപ്രദേശില്‍ വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിന്റെ പ്രചരണത്തിനായി നടത്തിയ റാലിക്കിടെയായിരുന്നു തീപ്പിടുത്തം നടന്നത്. സംഭവത്തില്‍ ആര്‍ക്കും ആളപയാമില്ല.
റോഡ് ഷോയ്്ക്കുപയോഗിച്ചിരുന്ന തുറന്ന വാഹനത്തിലായിരുന്നു രാഹുല്‍ ഗാന്ധിയും മറ്റ് അംഗരക്ഷകരും. ആ സമയത്ത് ചില പ്രവര്‍ത്തകര്‍ രാഹുല്‍ ഗാന്ധിയുടെ മേല്‍ ദീപങ്ങള്‍ ഉപയോഗിച്ച് ആരാധന ചെയ്യാന്‍ വേണ്ടി വാഹനത്തിന്റെ അടുത്തേക്ക് വന്നിരുന്നു. എന്നാല്‍ അവരുടെ പക്കല്‍ മറ്റ് ചില പ്രവര്‍ത്തകര്‍ ഗ്യാസ് നിറച്ച് ബലൂണുകള്‍ പിടിച്ചിരുന്നു. ദീപത്തിലെ നാളങ്ങള്‍ ബലൂണില്‍ കയറുകയും തുടര്‍ന്ന് ഒരു നിമിഷത്തേക്ക് ബലൂണുകള്‍ അതിവേഗം കത്തുകയുമായിരുന്നു.
രാഹുല്‍ ഗാന്ധിയുടെ കൂടെ പാര്‍ട്ടി നേതാക്കന്മാരായ കമല്‍ നാഥും ജ്യോതിരാദിത്യ സ്കിന്ദ്യയുമുണ്ടായിരുന്നു. സംഭവത്തില്‍ സുരക്ഷാ വീഴ്ചയുണ്ടായിട്ടില്ലായെന്ന് പോലീസ് സൂപ്രണ്ട് അമിത് സിംഗ് വ്യക്തമാക്കി. പ്രവര്‍ത്തകര്‍ പാലിക്കേണ്ട് 15 അടി ദൂരം പാലിച്ചിട്ടുണ്ടായിരുന്നുവെന്ന് അദ്ദേഹം പറഞ്ഞു.
http://zeenews.india.com/hindi/india/madhya-pradesh-chhattisgarh/madhya-pradesh-assembly-elections-2018-fire-broke-out-in-rahul-gandhi-road-show-in-jabalpur/455289
Discussion about this post