വടകര: ബി.ജെ.പി. പ്രവര്‍ത്തകരുടെ വീടുകള്‍ക്കു നേരെയുണ്ടായ ബോംബേറിലും ബി.ജെ.പി. പഞ്ചായത്തംഗം ശ്യാംരാജ് ഉള്‍പ്പെടെയുള്ളവരെ അക്രമിച്ചതിലും പ്രതിഷേധിച്ച് വടകര മണ്ഡലത്തില്‍ ബിജെപി ആഹ്വാനം ചെയ്ത ഹര്‍ത്താല്‍ തുടങ്ങി. രാവിലെ ആറ് മുതല്‍ വൈകിട്ട് ആറ് വരെയാണ് ഹര്‍ത്താല്‍.
വടകര നഗരസഭയിലും ചോറോട്, ഒഞ്ചിയം, അഴിയൂര്‍, ഏറാമല പഞ്ചായത്തുകളിലുമാണ് ഹര്‍ത്താല്‍ പുരോഗമിക്കുന്നത്. പത്രം, ആശുപത്രി, ദീര്‍ഘദൂര വാഹനസര്‍വീസ്, വിമാനത്താവളയാത്ര എന്നിവയെ ഒഴിവാക്കിയിട്ടുണ്ട്.
Discussion about this post