മുറാദ് നഗറിലെ മുസ്ലീം പള്ളിയുടെ മേല്‍ക്കുരയില്‍ നിന്നും ഏഴുവയസ്സുകാരിയുടെ മൃതദേഹം ചാക്കില്‍ കെട്ടി ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തി . ശനിയാഴ്ച പെണ്‍കുട്ടിയെ കാണാനില്ലയെന്നു മാതാപിതാക്കള്‍ പോലീസില്‍ പരാതിനല്‍കിയിരുന്നു .
വൈകുന്നേരം പള്ളിയില്‍ പ്രാര്‍ത്ഥനയ്ക്കെത്തിയ സുലൈമാന്യെന്ന വ്യക്തിയാണ് ആദ്യമായി മൃതദേഹം അടങ്ങിയ ചാക്ക് കണ്ടത് . മൃതദേഹം തിരിച്ചറിഞ്ഞ ഇയാള്‍ മാതാപിതാക്കളെയും , പോലീസിനെയും അറിയിക്കുകയായിരുന്നു .
രാഷ്ട്രീയ വൈരാഗ്യമാണ് കൊലപാതകത്തിന് പിന്നിലെന്ന് കുട്ടിയുടെ പിതാവ് ആരോപിച്ചു . മുറാദിലെ പ്രാദേശിക കൌണ്‍സിലറായ അസാസ് ബെയ്ഗിനെതിരെയാണ് പിതാവ് ആരോപണം ഉന്നയിച്ചിരിക്കുന്നത് .
തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പില്‍ അസാസിനെതിരെ പെണ്‍കുട്ടിയുടെ അമ്മാവനാണ് മത്സരിക്കുന്നത് . ഇതിനെ തുടര്‍ന്ന് അസാസ് തന്റെ മകളെ കൊലപ്പെടുത്തുകയായിരുന്നുവെന്ന് പിതാവ് ആരോപിച്ചു .
ശ്വാസം മുട്ടിച്ചാണ് കൊലപാതകമെന്ന നിഗമനത്തിലാണ് പോലീസ് . മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിന് അയച്ചിരിക്കുകയാണ് .
Discussion about this post