മെസ്സി പച്ച വ്യഭിചാരിയാണെന്ന ആരോപണം ആവര്‍ത്തിച്ച് മുസ്ലിം മതപ്രഭാഷകനും പണ്ഡിതനുമായ കബീര്‍ ബാഖവി വീണ്ടും രംഗത്ത്. നേരത്തെ വിവാഹം കഴിയ്ക്കാതെ കാമുകിയ്ക്കൊപ്പം യാത്ര ചെയ്യുന്ന മെസ്സി പച്ച വ്യഭിചാരിയാണെന്ന ബാഖവിയുടെ പ്രസംഗം സോഷ്യല്‍ മീഡിയ വിവാദമാക്കിയിരുന്നു.
ഇതേ തുടര്‍ന്ന് മക്ക കെഎംസിസി നടത്തിയ വിജ്ഞാന സദസ്സില്‍ ഉസ്താദ് കബീര്‍ ബാഖവി ഇത് സംബന്ധിച്ച് നല്കിയ വിശദീകരണത്തിലും മെസ്സിയെ വ്യഭിചാരിയെന്ന് അധിക്ഷേപിക്കുകയായിരുന്നു. ലോകകപ്പ് മത്സരങ്ങള്‍ നടക്കുന്ന സമയത്ത് നിസ്ക്കരിക്കാതെ ഫുട്ബോളിന് പിറകെ പായുന്ന മുസ്ലിം യുവാള്ക്കായുള്ള തന്റെ പ്രസംഗത്തിലെ ഭാഗം ചിലര്‍ അടര്‍ത്തിയെടുത്ത് ഉപയോഗിക്കുകയായിരുന്നുവെന്നും, മെസ്സി വ്യഭചാരിയാണെന്ന വാദത്തില്‍ ഉറച്ച് നില്‍ക്കുന്നുവെന്നും ബാഖവി വിശദീകരിച്ചു ( Click Here )
ഓഡിയൊ കേള്ക്കു-[youtube url=”https://www.youtube.com/watch?v=WVpuOXsJ84U” width=”500″ height=”300″]
Discussion about this post