ശബരിമല ക്ഷേത്രത്തിലെ യുവതി പ്രവേശനത്തില്‍ കേരളത്തിലെ ജനങ്ങളെ മുഖ്യമന്ത്രി പിണറായി വിജയന്‍ തെറ്റിദ്ധരിപ്പിക്കുവനാണ് ശ്രമിക്കുന്നതെന്ന് ബിജെപി സംസ്ഥാന ജനറല്‍ സെക്രടറി എം.ടി രമേശ് .
ഈ പ്രശ്നങ്ങള്‍ കേരളത്തിന്റെ തെരിവിലുയരുന്ന വിശ്വാസികളുടെ പ്രതിഷേധങ്ങളെ മുഖ്യമന്ത്രി ഭയപ്പെടുന്നു . നാമജപവും , ശരണം വിളിയുമായി മുന്നോട്ടു പോവുന്ന പ്രതിഷേധങ്ങളെ കലാപത്തിനായുള്ള ആഹ്വാനമായിട്ടാണ് സര്‍ക്കാര്‍ കാണുന്നത് . പ്രതിഷേധങ്ങളില്‍ ഒരിടത്തും സര്‍ക്കാര്‍ വിരുദ്ധ മുദ്രാവാക്യം ഉയര്‍ന്നു വന്നിട്ടില്ല .
കോടതിയുടെ വിധിയ്ക്കെതിരെ റിവ്യൂഹര്‍ജി നല്‍കാന്‍ തയ്യാറായ ദേവസ്വം ബോര്‍ഡിനെ എന്തിനു വിലക്കിയെന്ന് മുഖ്യമന്ത്രി വിശദീകരിക്കണമെന്ന് എം.ടി രമേശ് ആവശ്യപ്പെട്ടു .
Discussion about this post