സാലറി ചലഞ്ചില്‍ ജീവനകാര്‍ക്ക് സാമ്പത്തികപ്രയാസം കാരണം പങ്കെടുക്കാന്‍ സാമ്പത്തിക പ്രയാസമുണ്ടെങ്കില്‍ പി.എഫ് വായ്പ എടുത്തും സംഭാവന നല്‍കാമെന്നു ധനവകുപ്പ് .
സാലറി ചലഞ്ചില്‍ 40 ശതമാനം ജീവനക്കാരും പങ്കെടുക്കാതെ മാറിനിന്നതിനെ തുടര്‍ന്നാണ് പുതിയ നീക്കം . നിലവില്‍ വ്യക്തിപരമായ ആവശ്യങ്ങള്‍ക്ക് മാത്രമാണ് വായ്പയെടുക്കാവുന്നത് . ഈ പരിമിതി മറികടക്കാന്‍ ജിപിഎഫ് നിയമത്തിലെ വ്യവസ്ഥകളില്‍ മാറ്റംവരുത്തി ഉത്തരവിറക്കി .
നേരത്തെ ഇറക്കിയ ഉത്തരവില്‍ സാലറി ചലഞ്ചിന്റെ ഗഡുക്കള്‍ അടച്ചു തീരുന്ന പത്ത് മാസം വരെ പിഎഫ് വായ്പകള്‍ തിരിച്ചടയ്ക്കുന്നതിനു ഇളവുകള്‍ അനുവദിച്ചിരുന്നു . എന്നാല്‍ പുതിയ ഉത്തരവ് പ്രകാരം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് സംഭാവന നല്‍കുന്നുവെന്ന കാരണം പറഞ്ഞു വായ്പയെടുക്കാനുള്ള വകുപ്പ് കൂടി ഉള്‍പ്പെടുത്തും . ഇത് പ്രകാരം തിരിച്ചു അടയ്ക്കേണ്ടതില്ലാത്ത താത്കാലികവായ്പ എടുക്കാം .
Discussion about this post