കടകംപള്ളി ഭൂമി തട്ടിപ്പു കേസില്‍ മുഖ്യമന്ത്രിയുടെ മുന്‍ ഗണ്‍മാന്‍ സലിം രാജ് അറസ്റ്റിലായി. തിരുവനന്തപുരം സിബിഐ യൂണിറ്റാണ് അറസ്റ്റു രേഖപ്പെടുത്തിയത്.ഭൂമി തട്ടിപ്പിനു സലിം രാജിനെ സഹായിച്ച അഡീഷണല്‍ തഹസില്‍ദാറടക്കം ആറു ഉദ്യോഗസ്ഥരേയും അറസ്റ്റു ചെയ്തിട്ടുണ്ട്. കോടിക്കണക്കിന് രൂപയുടെ സര്‍ക്കാര്‍ ഭൂമി കൃത്രിമ രേഖകളുണ്ടാക്കി തട്ടിയെടുത്തു എടുത്തു എന്നതാണ് സലിം രാജിനെതിരെയുള്ള കേസ്.ഗൂഢാലോചനാക്കുറ്റം ചുമത്തിയാണ് സലിം രാജിനെ അറസ്റ്റു ചെയ്തിരിക്കുന്നത്.
തിരുവനന്തപുരെ സിബിഐ കോടതിയില്‍ ഹാജരാക്കിയ സലിംരാജ് അടക്കമുള്ള ഏഴ് പ്രതികളെ ശനിയാഴ്ച വൈകിട്ടു വരെ സിബിഐ കസ്റ്റഡിയില്‍ വിട്ടു.
അതേസമയം സലിം രാജ് ഉള്‍പ്പെട്ട കളമശ്ശേരി ഭൂമി തട്ടിപ്പു കേസിലും സിബിഐ വില്ലേജ് ഒഫിസറടക്കം മൂന്നുപേരെ അറസ്റ്റു ചെയ്തിട്ടുണ്ട്.
Discussion about this post