പീഡനാരോപിതനായ ഷൊര്‍ണ്ണൂര്‍ എം.എല്‍.എ പി.കെ.ശശിക്കെതിരെ പാര്‍ട്ടി നടപടിയെടുക്കുമെന്ന് സൂചന. ശശി തന്നെ പീഡിപ്പിച്ചുവെന്ന് ഡി.വൈ.എഫ്.ഐ വനിതാ നേതാവ് പരാതി നല്കിയ സാഹചര്യത്തില്‍ സംഭവത്തെപ്പറ്റി അന്വേഷിക്കാന്‍ രൂപീകരിച്ച കമ്മിറ്റി തങ്ങളുടെ റിപ്പോര്‍ട്ട് നാളെ സി.പി.എം സെക്രട്ടറിയേറ്റ് യോഗത്തില്‍ സമര്‍പ്പിക്കും. ഇത് തനിക്കെതിരെയുള്ള ഗൂഢാലോചനയാണെന്ന് പറഞ്ഞ് നല്കിയ ശശിയുടെ പരാതിയിലും നടപടിയെടുത്തേക്കും.
മന്ത്രി എ.കെ.ബാലന്, പി.കെ.ശ്രീമതി എന്നിവരടങ്ങുന്ന അന്വേഷണ കമ്മീഷനാണ് നാളെ റിപ്പോര്‍ട്ട് സമര്‍പ്പിക്കുക. യോഗത്തില്‍ ഈ വിഷയം ചര്‍ച്ചയാകും.
ശശിക്കെതിരെയുള്ള പരാതി പോലീസിന് നല്‍കാതെ പാര്‍ട്ടിക്കുള്ളില്‍ വെച്ച് തന്നെ അന്വേഷിക്കുന്നതിനെതിരെ പ്രതിപക്ഷ പാര്‍ട്ടികള്‍ രംഗത്തെത്തിയിരുന്നു. അതേസമയം പരാതി ചിലര്‍ ഗൂഢാലോചന നടത്തി നല്‍കിയതാണെന്ന് പി.കെ.ശശി ആരോപിച്ചിരുന്നു. തന്റെ പ്രതിച്ഛായയ്ക്ക് കളങ്കം വരുത്താന്‍ വേണ്ടിയാണിതെന്നും ശശി ആരോപിച്ചു. ഈ പരാതിയിലും സി.പി.എം നടപടിയെടുക്കുമെന്നാണ് സൂചനയുള്ളത്.
Discussion about this post