സാങ്കേതിക തകരാര്‍ കണ്ടെത്തിയതിനെതുടര്‍ന്ന് റഷ്യയുടെ സോയുസ് റോക്കറ്റ് കസാഖ്സ്ഥാനില് അടിയന്തരമായി നിലത്തിറക്കി . യാത്രികര്‍ സുരക്ഷിതരെന്ന് റഷ്യന്‍ ബഹിരാകാശ ഏജന്‍സിയായ റോസ്കൊസ്മോസും , യു.എസ് ബഹിരാകാശ ഗവേഷണ ഏജന്‍സിയായ നാസയും അറിയിച്ചു .
കഴിഞ്ഞ വ്യാഴാഴ്ചയാണ് രണ്ടു സഞ്ചരികളുമായി റോക്കറ്റ് വിക്ഷേപിച്ചത് . റഷ്യയില്‍ നിന്നും , അമേരിക്കയില്‍ നിന്നുമുള്ള ഓരോ ബഹിരാകാശ യാത്രികരായിരുന്നു പേടകത്തില്‍ ഉണ്ടായിരുന്നത് .
വിക്ഷേപണത്തിന് പിന്നാലെ തകരാര്‍ കണ്ടെത്തിയിരുന്നു . റോക്കറ്റിന്റെ ബൂസ്റ്ററിലാണ് പ്രശ്നമെന്ന് നാസ വ്യക്തമാക്കി .
Discussion about this post