ആന്ധ്രയിലെ തെലുഗു ദേശം പാര്‍ട്ടിയുടെ രാജ്യ സഭാ എം.പിയായ സി.എം.രമേഷിന്റെ തെലങ്കാനയിലും ആന്ധ്രയിലുമുള്ള വസതികളില്‍ ആദായ നികുതി വകുപ്പ് റെയ്ഡ് നടത്തി. ഹൈദരാബാദിലും ആന്ധ്രിയിലെ കഡപാ ജില്ലയിലെ പോട്ലാദുര്ത്തിയിലുമുള്ള വസതികളിലാണ് റെയ്ഡ് നടന്നത്. ഇത് കൂടാതെ രമേഷിന്റെ കമ്പനിയായ ഋത്വിക് പ്രോജക്റ്റ്സിന്റെ ഓഫീസുകളിലും റെയ്ഡ് നടന്നു. വെള്ളിയാഴ്ച രാവിലെ എട്ട് മണിയോടെയായിരുന്നു ഏകദേശം 30ഓളം ആദായ നികുതി വകുപ്പുദ്യോഗസ്ഥര്‍ റെയ്ഡ് നടത്തിയത്.
റെയ്ഡ് നടക്കുന്ന സമയത്ത് രമേഷ് ഡല്‍ഹിയിലായിരുന്നു. കഡപാ ജില്ലയില്‍ റെയ്ഡ് നടത്തുന്നതിന് മുമ്പ് അധികൃതര്‍ വസതയിലുണ്ടായിരുന്ന രമേഷിന്റെ സഹോദരന് സി.എം.സുരേഷിനോട് സ്ഥലത്ത് നിന്നും മാറി നില്ക്കാന് ആവശ്യപ്പെട്ടിരുന്നു.
ആന്ധ്രാ സംസ്ഥാനത്തിനെതിരെ കേന്ദ്ര നടത്തിയ അന്യായങ്ങള്‍ക്കെതിരെ പ്രവര്‍ത്തിച്ചത് കൊണ്ടാണ് റെയ്ഡുകള്‍ നടത്തിയതെന്ന് രമേഷ് ആരോപിച്ചു. ആന്ധ്രാ മുഖ്യമന്ത്രി ചന്ദ്രബാബു നായിഡുവിന്റെ അടുത്ത സുഹൃത്താണ് രമേഷ് എന്ന് പറയപ്പെടുന്നു.
കഴിഞ്ഞ പത്ത് ദിവസങ്ങള്‍ക്കുള്ളില്‍ വിവിധ ടി.ഡി.പി നേതാക്കളുടെ വസതികളിലും മറ്റും ആദായ നികുതി വകുപ്പ് റെയ്ഡുകള്‍ നടത്തിയിരുന്നു.
Discussion about this post