തൃശ്ശൂര്‍ കൊരട്ടിയിലും എറണാകുളം ഇരുമ്പനത്തും വന്‍ എ.ടി.എം കവര്‍ച്ച. കൊരട്ടിയിലെ സൗത്ത് ഇന്ത്യന്‍ ബാങ്കിന്റെ എടിഎമ്മിലാണ് കവര്‍ച്ച നടന്നത്. 10 ലക്ഷം രൂപയാണ് ഇവിടെ നിന്നും കവര്‍ന്നത്. അതേസമയം ഇരുമ്പനത്തെ എസ്.ബി.ഐയുടെ എ.ടി.എമ്മിലാണ് കവര്‍ച്ച നടന്നത്. ഇവിടെ നിന്നും 25 ലക്ഷം രൂപ കവര്‍ന്നിട്ടുണ്ട്.
എ.ടി.എം മെഷീന്‍ സ്ഥാപിച്ചിരുന്ന കെട്ടിടത്തിന്റെ ഭിത്തി തുരന്നാണ് കൊരട്ടിയില്‍ കവര്‍ച്ച നടന്നത്. രണ്ട് സ്ഥലങ്ങളിലും പോലീസ് അന്വേഷണം നടത്തുന്നുണ്ട്. സംഭവങ്ങള്‍ക്ക് പിന്നില്‍ ഉത്തരേന്ത്യന്‍ കവര്‍ച്ചാ സംഘമാണെന്ന് പോലീസ് പറയുന്നു.
Discussion about this post