ഡല്‍ഹി : യുവതി പ്രവേശനം വഴി അയ്യപ്പന്റെ നൈഷ്ഠിക ബ്രഹ്മചര്യം തകരുമെന്ന എന്‍എസ്എസ് വാദത്തിനെതിരെ സുപ്രിം കോടതിയില്‍ ഹര്‍ജി നല്കിയ വീട്ടമ്മ സിപിഎം അനുഭാവിയെന്ന് സോഷ്യല്‍ മീഡിയ. സിപിഎം അനുഭാവിയായ അഭിഭഷകന് ദിനേശിന്റെ ഭാര്യയായ സിന്ധു ടിപി ഇത്തരമൊരു ഹര്‍ജി നല്‍കിയതിന്റെ പിന്നില്‍ ചില ഗൂഢ ഉദ്ദേശങ്ങളുണ്ടെന്നാണ് ആരോപണം. സിപിഎം രക്തസാക്ഷി മണ്ഡപത്തിന് സമീപം ഹര്‍ജിക്കാരി നില്ക്കുന്ന ഫോട്ടോയും വ്യാപകമായി സോഷ്യല്‍ മീഡിയകളില്‍ പ്രചരിക്കുന്നുണ്ട്.
പതിനാലു വയസ്സുകാരിയുടെ അമ്മ എന്ന് ചൂണ്ടിക്കാട്ടി സിന്ധു ടി.പി എന്ന യുവതിയാണ് കോടതിയില്‍ ഹര്‍ജി നല്‍കിയത്.ശബരിമലയിലെ ആരാധനാമൂര്‍ത്തിയായ അയ്യപ്പന്റെ നൈഷ്ഠിക ബ്രഹ്മചര്യം കണക്കിലെടുത്ത് 10 നും 50 നുമിടയില്‍ പ്രായമുള്ള സ്ത്രീകളെ മാറ്റി നിര്‍ത്തണമെന്ന വാദത്തിനെതിരെയാണ് ഹര്‍ജി. അയ്യപ്പനെ അപമാനിക്കുന്നതാണ് ഈ വാദമെന്നും, പത്ത് വയസ്സിന് മുകളില്‍ പ്രായമുള്ള കുട്ടികളില്‍ കുറ്റബോധമുണ്ടാക്കാന്‍ ഇത് ഇടയാക്കുമെന്നും ഹര്‍ജിയില്‍ ചൂണ്ടിക്കാണിച്ചിരുന്നു.
https://braveindianews.com/13/10/181603.php
അയ്യപ്പഭക്തയാണെന്ന് കാട്ടിയാണ് ഇവര്‍ ഹര്‍ജി സമര്‍പ്പിച്ചിരിക്കുന്നത്. ഹര്‍ജിക്ക് പിന്നില്‍ സിപിഎം ആണെന്ന ആരോപണമാണ് സുപ്രിം കോടതി വിധിയെ എതിര്‍ക്കുന്നവര്‍ ആരോപിക്കുന്നത്.
Discussion about this post