നല്ല ആരോഗ്യമുള്ള മുടി എന്നും അഴകാണ്. നമ്മുടെ സൗന്ദര്യത്തിന്റെ മാറ്റ് വർദ്ധിപ്പിക്കുന്നതിൽ മുടിയക്ക് വലിയ സ്ഥാനമാണുള്ളത്. ഒരു വ്യക്തിക്ക് ഓരോ ദിവസവും 50 മുതൽ 100 വരെ മുടിയിഴകൾനഷ്ടപ്പെടുന്നു എന്നാണ് പറയപ്പെടുന്നത്. ഇത് തികച്ചും സാധാരണമാണ്. എന്നാൽ അളവ് ഇതിലധികമായാൽ പ്രശ്‌നമാണ്.
മുടികൊഴിച്ചിലിനെ പലതായി തരംതിരിക്കാം. സാധാരണ ആണുങ്ങളിൽ കാണുന്നതിനെ കഷണ്ടി അഥവാ Male pattern baldness എന്നു പറയും. സ്ത്രീകളിൽ മുടിയുടെ ഉള്ളു കുറഞ്ഞു വരുന്നതിനെ Female alopecia എന്നും പറയും. അച്ഛന്റെയോ അമ്മയുടെയോ കുടുംബത്തിൽ കഷണ്ടി പാരമ്പര്യമാണെങ്കിൽ ഇതു ബാധിക്കാം. പാരമ്പര്യ ഘടകങ്ങൾ ഉണ്ടെങ്കിൽ അതു പുറത്തു കണ്ടു തുടങ്ങേണ്ടത് ഒരു 40-45 വയസ്സിലാണ്. നേരത്തേ കഷണ്ടി ആകുന്നുണ്ടെങ്കിൽ അതിനു പിന്നിൽ മറ്റു കാരണങ്ങളുമുണ്ടാകാം. അതെന്താണെന്നു കണ്ടുപിടിച്ച് ചികിത്സയിലേക്ക് പോകുകയാണെങ്കിൽ ഉറപ്പായും ഇതിനെ തടയാൻ തീർച്ചയായും സാധിക്കും.
. 20-നും 30 നും ഇടയിലാകും മിക്ക പുരുഷൻമാരും ജോലി അന്വേഷിച്ചോ ഉന്നത വിദ്യാഭ്യാസത്തിനായോ ഒക്കെ വീടു വിട്ട് മാറി നിൽക്കേണ്ടി വരിക. ഈ സ്ഥലം മാറ്റവും സ്‌ട്രെസുമൊക്കെ പലപ്പോഴും മുടികൊഴിച്ചിലുനുള്ള കാരണങ്ങളിലേക്കുള്ള സാധ്യത കൂട്ടുന്നു.
ഹോർമോണുകളെ അടിസ്ഥാനപ്പെടുത്തിയാണ് സ്ത്രീകളിൽ മുടികൊഴിച്ചിൽ സംഭവിക്കുക. തടി കൂടുക, തൈറോയ്ഡ് പ്രശ്‌നങ്ങളുണ്ടാകുക, പോളിസിസ്റ്റിക് ഒവേറിയൻ സിൻഡ്രമിന്റെ ലക്ഷണങ്ങൾ, തടി കൂട്ടുക- കുറയ്ക്കുക, പോഷകാഹാരക്കുറവ്, പ്രസവത്തിനു മുമ്പും ശേഷവുമുള്ള സമയം എന്നിവയെല്ലാം ഹോർമോൺ സംതുലനത്തെയും ബാധിക്കും. ചില മരുന്നുകളുടെ പാർശ്വഫലമായും കൊഴിച്ചിൽ ഉണ്ടാകാം. ആർത്തവവിരാമത്തോടനുബന്ധിച്ചും ഇതു സംഭവിക്കാം. പുരുഷൻമാരിലെ കഷണ്ടി പോലെയുള്ള അവസ്ഥ സ്ത്രീകളിൽ വളരെ അപൂർവമായേ സംഭവിക്കാറുള്ളു
മുടികൊഴിച്ചിലും നെറ്റി കയറലുമെല്ലാം ആദ്യം തന്നെ കണ്ടെത്തി പരിഹാരം നമുക്ക് കാണാനായാൽ വലിയൊരു പ്രശ്‌നത്തിൽ നിന്ന് നമുക്ക് രക്ഷ തേടാനാവും. ആരോഗ്യകരമായ ഭക്ഷണവും വ്യായാമവും മുടിയേയും ആരോഗ്യമുള്ളതാക്കും. ചിട്ടയായ ജീവിതശൈലി പിന്തുടരാം. താരൻ പോലുള്ള ലക്ഷണങ്ങൾ ശ്രദ്ധിക്കാം. വേണ്ടത്ര ഗൗനിച്ചില്ലെങ്കിൽ കടുത്ത മുടികൊഴിച്ചിലിന് താരൻ കാരണമാവും.
മുട്ട
നെറ്റികയറലിനും മുടി കൊഴിച്ചിലിനും മുട്ട ഹെയർ മാസ്‌കാണ് ഏറ്റവും ഫലപ്രദം. എങ്ങനെയാണ് മുട്ട ഹെയർ മാസ്‌ക് ഉണ്ടാക്കേണ്ടത് എന്ന് നോക്കാം. രണ്ട് മുട്ടകൾ, ഒന്നര ടീസ്പൂൺ തേൻ, രണ്ട് ടീസ്പൂൺ ഒലിവ് ഓയിൽ, രണ്ട് ടീസ്പൂൺ കറ്റാർ വാഴ ജെൽ എന്നിവയാണ് ഇതിന് ആവശ്യമായ വസ്തുക്കൾ.
ആദ്യം ഒരു പാത്രത്തിൽ മുട്ട പൊട്ടിക്കുക. ഈ പാത്രത്തിൽ തേൻ, ഒലിവ് ഓയിൽ, കറ്റാർ വാഴ എന്നിവ ചേർക്കുക. എല്ലാ ചേരുവകളും ചേർത്ത് ഒരു പേസ്റ്റ് ഉണ്ടാക്കുക. നിങ്ങളുടെ തലയോട്ടിയിലും മുടിയിലും പേസ്റ്റ് പുരട്ടുക. 30 മുതൽ 40 മിനിറ്റ് വരെ ഇത് വിടുക. തണുത്ത വെള്ളവും വീര്യം കുറഞ്ഞ ഷാംപൂവും ഉപയോഗിച്ച് മുടി കഴുകുക.
സവാള
രു സവാള, 2 ടേബിൾസ്പൂൺ വെളിച്ചെണ്ണ, 1 ടീസ്പൂൺ ആവണക്കെണ്ണ എന്നിവ എടുക്കാം. ശേഷം ഉള്ളി തൊലി കളഞ്ഞ് ചെറിയ കഷ്ണങ്ങളായി മുറിക്കുക. പിന്നീട് ഇത് ഒരു ബ്ലെൻഡറിൽ നല്ലതുപോലെ അരച്ചെടുത്ത്, നീര് മാത്രം ഒരു പാത്രത്തിലേക്ക് മാറ്റിവെക്കാം. വെളിച്ചെണ്ണ, ആവണക്കെണ്ണ എന്നിവ ഇതിലേക്ക് ചേർത്ത്, നല്ലതുപോലെ ഇളക്കി മാറ്റി വെക്കണം. ശേഷം ഇത് തലയിൽ നല്ലതു പോലെ തേച്ച് പിടിപ്പിക്കാം
Discussion about this post