‘മീ ടൂ’ വിവാദത്തില്‍ പെട്ട വിദേശകാര്യ സഹമന്ത്രി എം.ജെ.അക്ബര്‍ രാജിവെച്ചതായി സൂചന. ഇ-മെയില്‍ വഴി രാജിക്കത്ത് പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് നല്‍കിയതായി സൂചനയുണ്ട്. ‘മീ ടൂ’ ക്യാമ്പയിനില്‍ നിരവധി സ്ത്രീകള്‍ എം.ജെ.അക്ബറിനെതിരെ രംഗത്തെത്തിയിരുന്നു. വിദേശകാര്യമന്ത്രി സുഷമ സ്വരാജുമായി കൂടിക്കാഴ്ച നടത്താന്‍ എം.ജെ.അക്ബര്‍ സമയം ആവശ്യപ്പെട്ടിട്ടുണ്ടെന്നും സൂചനയുണ്ട്. ഔദ്യോഗിക വൃത്തങ്ങള്‍ ഇതേപ്പറ്റി ഒന്നും പറഞ്ഞിട്ടില്ല.
എം.ജെ.അക്ബര്‍ തങ്ങള്‍ക്ക് നേരെ ലൈംഗികാതിക്രമം നടത്തിയെന്ന ആരോപണവുമായി നിരവധി സ്ത്രീകളായിരുന്നു രംഗത്തെത്തിയത്. ഞായറാഴ്ച രാവിലെയായിരുന്നു എം.ജെ.അക്ബര്‍ വിദേശത്ത് നിന്നും ഡല്‍ഹിയിലേക്കെത്തിയത്. എം.ജെ.അക്ബറിന്റെ രാജിക്കായി സമ്മര്‍ദ്ദം ശക്തമായിട്ടുണ്ട്. അക്ബറിനെ സംരക്ഷിക്കേണ്ടെന്ന നിലപാടാണ് പല മുതിര്‍ന്ന ബിജെപി നേതാക്കള്‍ക്കും.
എം.ജെ.അക്ബറിനെതിരെ ആരോപണങ്ങളുന്നയിച്ചവരില് ഭൂരിഭാഗം പേരും മാധ്യമപ്രവര്‍ത്തകരാണ്. മാധ്യമ പ്രവര്‍ത്തക പ്രിയ രമണിയാണ് ‘മീ ടൂ’ ക്യാമ്പെയിനിന്റെ ഭാഗമായി ആദ്യം അക്ബറിനെതിരെ ആരോപണമുന്നയിച്ചത്. ഇതിന് ശേഷം അക്ബര്‍ ലൈംഗിക അതിക്രമം നടത്തിയെന്ന് മാധ്യമപ്രവര്‍ത്ത ഗസാല വഹാബും ആരോപിച്ചിരുന്നു.
Discussion about this post