പശ്ചിമബംഗാളില്‍ ദുര്‍ഗാ പുജാ ആഘോഷങ്ങളുടെ ഭാഗമായി സംസ്ഥാനത്ത് 3,000 ബുക്ക്‌സ്റ്റാളുകള്‍ തുടങ്ങാന്‍ പദ്ധതിയിട്ടിരിക്കുകയാണ് ബി.ജെ.പി. ഈ ബുക്കസ്റ്റാളുകളില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയെപ്പറ്റിയും ബി.ജെ.പിയുടെ തത്വശാസ്ത്രത്തെപ്പറ്റിയുമുള്ള പുസ്തകങ്ങളുണ്ടാകും.
ഇവ കൂടാതെ ദീന്‍ ദയാല്‍ ഉപാദ്ധ്യായെപ്പറ്റിയുള്ള പുസ്തകങ്ങളും ശ്യാമ പ്രസാദ് മുഖര്‍ജിയെപ്പറ്റിയുള്ള പുസ്തകങ്ങളും ഈ ബുക്ക്സ്റ്റാളുകളില്‍ ഉണ്ടായിരിക്കും. വരാനിരിക്കുന്ന ലോക്‌സഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായാണ് ഈ നീക്കം.
അസമില്‍ പൗരത്വ പട്ടികയുണ്ടാക്കിയതിനെപ്പറ്റിയുള്ള വിവരങ്ങളടങ്ങുന്ന പുസ്തകങ്ങളും ബുക്കസ്റ്റാളുകളില്‍ പ്രദര്‍ശിപ്പിക്കും. പൗരത്വ പട്ടിക തയ്യാറാരാക്കയിത് മൂലമുണ്ടായ ഗുണങ്ങള്‍ ജനങ്ങളിലേക്കെത്തിക്കാനാണിത്. പൗരത്വ പട്ടികയെപ്പറ്റി തൃണമൂല്‍ കോണ്‍ഗ്രസ് നടത്തുന്ന പ്രചരണങ്ങള്‍ക്ക് ഇതൊരു മറുപടിയാകും. തൃണമൂല്‍ കോണ്‍ഗ്രസിന്റെ മോശം ഭരണത്തെപ്പറ്റിയും അവര്‍ അഴിച്ച് വിടുന്ന ആക്രമണങ്ങളെപ്പറ്റിയും പുസ്തകങ്ങളുണ്ട്.
കഴിഞ്ഞ കൊല്ലങ്ങളെ അപേക്ഷിച്ച് ഇക്കൊല്ലം വളരെയധികം ബുക്ക്സ്റ്റാളുകള്‍ ഇടാനാണ് ബി.ജെ.പിയുടെ പദ്ധതിയെന്ന് സംസ്ഥാന ജനറല്‍ സെക്രട്ടറി സായന്തന്‍ ബസു പറഞ്ഞു.
Discussion about this post