അരുവിക്കര: ബാര്‍ കോഴ ഇടപാടിലൂടെ ലഭിച്ച കോടികള്‍ അരുവിക്കര ഉപതിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് ഒഴുക്കുകയാണെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്. തെരഞ്ഞെടുപ്പില്‍ ഒഴുക്കാന്‍ മദ്യവും കോണ്‍ഗ്രസ് കരുതി വച്ചിട്ടുണ്ടെന്നും കോടിയേരി പറഞ്ഞു. അരുവിക്കരയില്‍ ഇടതുമുന്നണിയുടെ തിരഞ്ഞെടുപ്പ് കണ്വെഷന് ഉദ്ഘാടനം ചെയ്യുകയായിരുന്നു കോടിയേരി.
യു.ഡി.എഫ് സര്‍ക്കാര്‍ അഴിമതിയില്‍ മുങ്ങി നില്‍ക്കുകയാണ്. ഇത്തരമൊരു അഴിമതി ഭരണം തുടരണോ എന്ന് അരുവിക്കരയിലെ തിരഞ്ഞെടുപ്പ് തീരുമാനിക്കും. നാല് ദിവസം പുറത്ത് നിന്ന് കൈക്കൂലി വാങ്ങുകയും മൂന്ന് ദിവസം ഓഫീസിലിരുന്ന് കൈക്കൂലി വാങ്ങുകയും ചെയ്യണമെന്നാണ് സര്‍ക്കാര്‍ പറയുന്നതെന്നും കോടിയേരി പരിഹസിച്ചു. അരുവിക്കരയില്‍ യു.ഡി.എഫിന് വോട്ട് ചെയ്തിട്ട് യാതൊരു കാര്യവുമില്ല. യു.ഡി.എഫിന് വോട്ട് ചെയ്യുന്നത് വൈദ്യുത പോസ്റ്റിന് വെള്ളമൊഴിക്കുന്നത് പോലെയാണ്.
കാര്‍ത്തികേയന്റെ മരണത്തെ തുടര്‍ന്നുണ്ടായ സഹതാപതരംഗം വോട്ടാക്കി മാറ്റാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നത്. കാര്‍ത്തികേയന്റെ മരണത്തില്‍ സഹതാപം ഉണ്ടായിരുന്നെങ്കില്‍ ദിവസങ്ങള്‍ക്ക് ശേഷം നിയമസഭയില്‍ ലഡ്ഡു വിതരണം ചെയ്ത് യു.ഡി.എഫുകാര്‍ ആഹ്ളാദ പ്രകടനം നടത്തുമായിരുന്നോ എന്നും കോടിയേരി ചോദിച്ചു.
Discussion about this post