പാക് തീവ്രവാദികളില്‍ നിന്നും പണം വാങ്ങി പള്ളി നിര്‍മ്മിച്ചുവെന്ന് എന്‍.ഐ.എ. ഹരിയാനയിലെ പല്‍വാല്‍ ജില്ലയിലാണ് പാകിസ്താന് കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന ഭീകരസംഘടനായ ലഷ്കര്‍ ഇ തോയ്ബയുടെ പണം വാങ്ങി പള്ളി നിര്‍മ്മിച്ചത് .
രാജ്യവിരുദ്ധ ശക്തികളില്‍ നിന്നും പണം കൈപ്പറ്റിയതിനു കഴിഞ്ഞ മാസം മൂന്ന് പേരെ അറസ്റ്റ് ചെയ്തിരുന്നു . എഴുപത് ലക്ഷത്തോളം രൂപയാണ് ഭീകരവാദ സംഘടന പള്ളി നിര്‍മ്മാണത്തിനെന്ന പേരില്‍ നല്‍കിയത് . ഇതിനു വേണ്ടി പള്ളി ഇമാം ദുബായിലേക്ക് യാത്ര ചെയ്തതായി അന്വേഷണ ഏജന്‍സി കണ്ടെത്തി .
ലഭിച്ച പണം എന്തൊക്കെ ആവശ്യങ്ങള്‍ക്കായി വിനിയോഗിച്ചുവെന്ന് അന്വേഷിക്കുകയാണ് ഇപ്പോള്‍ . പത്തേക്കറോളം ഭൂമിയാണ് ഹരിയാനയില്‍ ഈ പള്ളി നിര്‍മ്മാണത്തിനായി ഉത്തവാര്‍ ഗ്രാമത്തില്‍ ഏറ്റെടുത്തത് . രേഖയില്‍ ഈ ഭൂമി ഗ്രാമവാസികള്‍ ഇഷ്ടദാനം നല്കിയെന്നാണ്യുള്ളത് .
Discussion about this post