ശബരിമലയിലെത്തുന്ന വിശ്വാസികള്‍ക്ക് ഒരു നിയമവും പറഞ്ഞിട്ടില്ലെന്ന് സന്ദീപാനന്ദഗിരി. തിരുവനന്തപുരത്ത് എഐവൈഎഫ് സംഘടിപ്പിച്ച നവോത്ഥാന സദസിലാണ് സന്ദീപാനന്ദഗിരിയുടെ പ്രസംഗം. ഭക്തന് കുളിക്കാതിരിക്കുക.ാേ കുളിക്കുകയോ ചെയ്യാം. ഏത് കോലത്തില്‍ വേണേല്‍ വരാം. അത് ഭക്തന്റെ സ്വാതന്ത്ര്യമാണ്. പൂജ ചെയ്യുന്നവര്‍ക്കാണ് കണിശമായ നിയമമുള്ളത്. ആഗമ്യ ശാസ്ത്രത്തിലെ നിയമം ഉദ്ധരിച്ചായിരുന്നു സന്ദിപാനന്ദ ഗിരിയുടെ വിശദീകരണം. ആരാണ് പൂജ ചെയ്യുന്നത് അവരുടെ പ്രാണനെയാണ് ബിംബത്തിലേക്ക് ആവാഹിക്കുന്നത്. ഇതേല്ലാം കേട്ട് തന്ത്രിമാര്‍ക്ക് മരിച്ചു കിടക്കുന്ന ഒരാള്‍ക്ക് ജീവന് നല്കാന് പറ്റുമോ എന്നാരും ചോദിക്കരുത്. അതാണ് നിങ്ങളുടെ കുഴപ്പമെന്നും സന്ദീപാനന്ദഗിരി പറയുന്നു.നോട്ടുലൊഡുക്കു ചോദ്യങ്ങള്‍ ചോദ്ിച്ചാണ് നിങ്ങള്‍ ഇതില്‍ നിന്നെല്ലാം അകന്ന് പോകുന്നതെന്നും, തിരിച്ച് ചോദിച്ചാല്‍ നിങ്ങള്‍ക്ക് ഒന്നും പറയാനുണ്ടാവില്ലെന്നും ഗിരി ഉപദേശിക്കുന്നു.
”ചുവന്ന കൊടി കാശ് കൊടുത്തു വാങ്ങി റോഡിലിട്ട് കത്തിച്ചാല്‍ നിങ്ങള്‍ വെറുതെയിരിക്കുമോ? നമ്മള് പ്രതിനിധാനം ചെയ്യുന്ന ആദര്‍ശത്തെ ആണ് അവര്‍ ചോദ്യം ചെയ്യുന്നത്.” അതുകൊണ്ട് ശുദ്ധിവരുത്തുന്നത് എല്ലാം വിഗ്രഹങ്ങള്‍ തന്നെയാണെന്നും സന്ദീപാനന്ദ ഗിരി പറയുന്നു.
വീഡിയൊ-
https://www.facebook.com/Cpicomrades/videos/517483348663197/?__xts__[0]=68.ARASQGpWX5Ec1dP5JqsEJUTZeMZrezD36ERiZ2Cya0AFato0G-gRsf_zVMbAaloPIWhRdL4aLt03g0JqSY2AfaDzFe3-Z8RtQJ3o7kjRx1mM0nLESU-eewwDxXrEWAmauCVo6Ot3kfyRyEb5hizAYG7twgguHP_vwGeqW1_jg949EkzRhMnIpy0&__tn__=H-R
Discussion about this post