ശബരിമലയില്‍ നാളെ നടതുറക്കാനിരിക്കെ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന്റെ സമവായ യോഗം ഇന്ന് നടക്കും. തിരുവനന്തപുരത്ത് ദേവസ്വം ബോര്‍ഡ് ആസ്ഥാനത്ത് രാവിലെ 10നാണ് യോഗം നടക്കുക. പന്തളം കൊട്ടാരം പ്രതിനിധി, തന്ത്രി കുടുംബം, അയ്യപ്പസേവാ സംഘം, യോഗക്ഷേമസഭ എന്നിവര്‍ യോഗത്തില്‍ പങ്കെടുക്കും.
ശബരിമല വിധിയുടെ പശ്ചാത്തലത്തില്‍ തങ്ങളുടെ ആവശ്യങ്ങള്‍ ചര്‍ച്ചയില്‍ അറിയിക്കുമെന്നും അവ അംഗീകരിച്ചാല്‍ മാത്രമേ മുന്നോട്ടു പോകുവെന്നും പന്തളം കൊട്ടാരം പ്രതിനിധി ശശികുമാര വര്‍മ്മ വ്യക്തമാക്കിയിട്ടുണ്ട്. മുമ്പ് സുപ്രീം കോടതിയില്‍ റിവ്യൂ ഹര്‍ജി നല്കിയ തന്ത്രി കുടുംബവും നിലപാടില്‍ ഉറച്ചു നില്‍ക്കുകയാണ്.
അതേസമയം തങ്ങള്‍ ആചാരങ്ങള്‍ക്ക് എതിരല്ലെന്ന് ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് എ.പത്മകുമാര്‍ വ്യക്തമാക്കി. വിധിയോടെ അല്ല ചര്‍ച്ചയ്ക്ക് വരുന്നതെന്നും അദ്ദേഹം പറഞ്ഞു. പ്രശ്നങ്ങള്‍ താല്‍ക്കാലിക പരിഹാരം കാണാനാണ് ദേവസ്വം ബോര്‍ഡ് ശ്രമിക്കുന്നത്. പ്രശ്നങ്ങള്‍ അവസാനിക്കുമെന്ന് ശുഭാപ്തി വിശ്വാസം ബോര്‍ഡിനുണ്ടെന്നും അദ്ദേഹം പറഞ്ഞു.
Discussion about this post