സംസ്ഥാനത്തെ രണ്ട് ഡിപ്പോകളില്‍ കെ.എസ്.ആര്.ടി.സി ജീവനക്കാരുടെ മിന്നല്‍ സമരം നടക്കുന്നു. കോഴിക്കോട്, കോട്ടയം എന്നീ ഡിപ്പോകളിലാണ് മിന്നല്‍ സമരം നടക്കുന്നത്. റിസര്‍വേഷന്‍ കൗണ്ടറുകള്‍ കുടുംബശ്രീ പ്രവര്‍ത്തകരെ ഏല്പിക്കാനുള്ള നീക്കത്തില്‍ പ്രതിഷേധിച്ചാണ് സമരം.
സമരത്തേത്തുടര്‍ന്ന് കുടുംബശ്രീ അംഗങ്ങള്‍ക്കുള്ള പരിശീലനപരിപാടി തല്‍ക്കാലത്തേക്ക് നിര്‍ത്തിവെച്ചിരിക്കുകയാണ്. തിരുവനന്തപുരത്ത് നടന്നുകൊണ്ടിരുന്ന സമരം കുടുംബശ്രീ അംഗങ്ങള്‍ക്കുള്ള പരിശീലനപരിപാടി നിര്‍ത്തിവെച്ചതിനെത്തുടര്‍ന്ന് നിര്‍ത്തിവെച്ചു. ഇവിടെ ബസുകള്‍ ഓടിത്തുടങ്ങിയിട്ടുണ്ട്.
അതേസമയം കോഴിക്കോട് ഡിപ്പോയില്‍ പ്രതിഷേധം നടത്തിയവര്ക്കെതിരും പോലീസ് നടപടിയെടുത്തതിനെത്തുടര്ന്നാണ് മിന്നല്‍ സമരം പ്രഖ്യാപിച്ചത്. എല്ലാ തൊഴിലാളി യൂണിയനുകളും സംയുക്തമായാണ് സമരം നടത്തുന്നത്.
Discussion about this post