ഇന്ത്യന്‍ മഹാസമുദ്രത്തില്‍ ചൈനയുടെ സാന്നിദ്ധ്യം വര്‍ധിച്ച് വരുന്നു. ചൈനയുടെ ഒരു അന്തര്‍വാഹിനി കണ്ടെത്തിയതായി നാവികസേനയുടെ റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. എന്നാല്‍ ഇത് കടല്‍കൊള്ളക്കാരെ തടയുന്നതിന്റെ ഭാഗമായാണെന്ന് ചൈന വിശദീകരണം നല്‍കിയിട്ടുണ്ട്.
ചൈനയുടെ പീപ്പിള്‍സ് ലിബറേഷന്‍ ആര്‍മിയും നേവിയും ഇന്ത്യന്‍ മഹാസമുദ്രത്തില്‍ ആധിപത്യം ഉറപ്പിക്കാന്‍ നോക്കുന്നതായി ആശങ്കയുണ്ടെന്ന് ഇന്ത്യന്‍ നാവികസേനാ മേധാവി അഡ്മിറല്‍ സുനില്‍ ലാമ്പ പറഞ്ഞിരുന്നു. ദോക്ലാം വിഷയത്തിന് ശേഷം ഇതാദ്യമായാണ് ചൈനയുടെ പക്കല്‍ നിന്നും ഇത്തരമൊരു നീക്കം ഉണ്ടായതെന്നും നാവികസേന പറയുന്നു.
അതേസമയം മേഖലയില്‍ ഏതൊരു അപ്രതീക്ഷിത നീക്കത്തെയും നേരിടാന്‍ സര്‍വ്വസജ്ജമാണ് നാവികസേന അറിയിച്ചു. യുദ്ധത്തിന് സജ്ജമായ യുദ്ധകപ്പലുകള്‍ ഇന്ത്യ മേഖലയില്‍ തയ്യാറാക്കി നിര്‍ത്തിയിട്ടുണ്ട്. കടല്‍കൊള്ളക്കാര്‍ക്കെതിരായ നീക്കവും കപ്പല്‍ഗതാഗത സ്വാതന്ത്ര്യവുമാണ് മേഖലയില്‍ ചൈനയുടെ സാന്നിധ്യം വര്‍ധിപ്പിക്കുന്നതെന്ന് കണ്ടെത്തിയിട്ടുണ്ടെന്നും നാവിക സേന പറയുന്നു.
Discussion about this post