കണ്ണൂരില്‍ കാറും ടാങ്കര്‍ ലോറിയും കൂട്ടിയിടിച്ച് മൂന്ന് മരണം. പയ്യന്നൂരിനടുത്ത് വെച്ചായിരുന്നു അപകടം സംഭവിച്ചത്. തൃശൂര്‍ കൂര്‍ക്കഞ്ചേരി സ്വദേശി ബിന്ദുലാല്‍(43), മക്കളായ തരുണ്‍(16), ദിയ(10) എന്നിവരാണ് മരിച്ചത്. കാറിലുണ്ടായിരുന്ന മറ്റു അഞ്ച് പേരുടെ അവസ്ഥ ഗുരുതരമാണ്. ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്.
Discussion about this post