‘മീ ടൂ’ വിവാദത്തില്‍ ബോളിവുഡ് സൂപ്പര്‍താരം സല്‍മാന്‍ ഖാനും ഇടംപിടിച്ചിരിക്കുകയാണ്. സല്‍മാന്‍ ഖാനും സഹോദരങ്ങളും ചേര്‍ന്ന് അബോധാവസ്ഥയില്‍ തന്നെ പീഡിപ്പിച്ചുവെന്ന് നടി പൂജ മിശ്ര ആരോപിച്ചു. സല്‍മാന്‍ ഖാനും രണ്ട് സഹോദരന്മാരും ചേര്‍ന്ന് ‘സുല്‍ത്താന്‍’ എന്ന ചിത്രത്തിന്റെ ഷൂട്ടിങ്ങിനിടെ തന്നെ പീഡിപ്പിച്ചുവെന്നാണ് നടിയുടെ ആരോപണം. മുന്‍ ബിഗ് ബോസ് മത്സരാര്‍ത്ഥി കൂടിയാണ് പൂജ മിശ്ര.
ഇത് കൂടാതെ നടനും ലോക്‌സഭാംഗവുമായ ശത്രുഘ്‌നന്‍ സിന്‍ഹയും ഭാര്യയും തന്നെ ബ്ലാക്ക് മെയില്‍ ചെയ്യാന്‍ ശ്രമിച്ചുവെന്നും പൂജ മിശ്ര ആരോപിച്ചു. ദുര്‍മന്ത്രവാദം നടത്തി തന്റെ വീട്ടില്‍ പ്രേതങ്ങളെ തുറന്നുവിട്ടെന്നും പൂജ ആരോപിച്ചു. മകളായ സോനാക്ഷി സിന്‍ഹയെ സിനിമാ മേഖലയിലെത്തിക്കാനായിരുന്നു അതെന്നും സല്‍മാനും സഹോദരങ്ങളായ സൊഹൈല്‍ ഖാന്‍, അര്‍ബാസ് ഖാന്‍ എന്നിവര്‍ക്ക് വേണ്ടി തന്നെ കാഴ്ച വെച്ചുവെന്നും പൂജ പറഞ്ഞു. ഇവര്‍ തന്നെ പല അവസരങ്ങളിലായി പീഡിപ്പിച്ചുവെന്ന് പൂജ പറയുന്നു.
സല്‍മാന്റെ സഹോദരന്‍ അര്‍ബാസിന്റെ മുന്‍ ഭാര്യയും നടിയുമായ മലൈക അറോറ ഖാന്‍ അസൂയ പൂണ്ട് തന്റെ സാധനങ്ങള്‍ മോഷ്ടിച്ചുവെന്നും പൂജ പറയുന്നു. ഇവര്‍ കൂടാതെ മറ്റ് പലരും തന്നെ പീഡിപ്പിച്ചിട്ടുണ്ടെന്നും തന്നെ ശാരീരികമായി ഉപോയഗിച്ചുവെന്നും പൂജ മിശ്ര പറയുന്നു. ഇത് മൂലം താന്‍ ആത്മഹത്യയുടെ വക്കിലെത്തിയെന്നും അവര്‍ ആരോപിക്കുന്നു.
Discussion about this post