ഡല്‍ഹി: ശബരിമല വിഷയത്തില്‍ സുപ്രിം കോടതിയെ സമീപിച്ചത് ആര്‍എസ്എസ് നേതാക്കളാണെന്ന നുണ ആവര്‍ത്തിച്ച് ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്.ശബരിമല വിധി ചോദിച്ച വാങ്ങിയത് ആരാണെന്നും കടകംപള്ളി ചോദിച്ചു. ആര്‍എസ്എസിന്റെ ഉന്നത നേതാക്കളാണ് 2006 ല്‍ സുപ്രിം കോടതിയില്‍ പോയത്. അമിത് ഷായ്ക്കൊപ്പം കാലിന്മേല് കാല് കേറ്റിവെക്കാന്‍ കഴിവുള്ള ആളുടെ ഭാര്യ പ്രേരണാകുമാരിയും ആര്‍എസ്എസാണ്. ബിജെപി പക്ഷക്കാരായ അഭിഭാഷകരാണ് സുപ്രിം കോടതിയില്‍ നിന്ന് വിധി സമ്പാദിച്ചതെന്നും കടകംപള്ളി പറഞ്ഞു.
തങ്ങള്‍ ആര്‍എസ്എസ് ആണെന്ന വ്യാജപ്രചരണം നടത്തുകയാണ് ചിലരെന്ന ആരോപണവുമായി കടകംപള്ളി സുരേന്ദ്രന് പരാമര്‍ശിച്ച ഹര്‍ജിക്കാരികള്‍ രംഗത്തെത്തിയിരുന്നു. വിവാഹത്തിന് മുമ്പാണ് ഇത്തരമൊരു ഹര്‍ജി നല്‍കിയതെന്നാണ് ഒറു ഹര്‍ജിക്കാരിയുടെ വിശദീകരണം. ഇത്തരത്തില്‍ വാര്‍ത്ത നല്കിയ മലയാളിയായ മാധ്യമപ്രവര്‍ത്തകനെതിരെ ഹര്‍ജി നല്കിയവര് വക്കീല്‍ നോട്ടിസ് അയച്ചിരുന്നു. തങ്ങളെ ആര്‍എസ്എസ് എന്ന മുദ്രകുത്തി രാഷ്ട്രീയ പ്രചരണം നടത്തുകയാണെന്നായിരുന്നു ഫ്ലവേഴ്സ് ചാനല്‍ വാര്‍ത്ത സംഘത്തിന് എതിരായ ഹര്‍ജിക്കാര്‍ നല്കിയ നോട്ടിസില്‍ ആരോപിച്ചിരുന്നു. ഇതേ ആരോപണം ആവര്‍ത്തിക്കുകയാണ് കടകംപള്ളി സുരേന്ദ്രനും വാര്‍ത്താ സമ്മേളനത്തില്‍ ചെയ്തത്.
അയ്യപ്പഭക്ത സംഘടനകളുടെ സമരത്തെ രാഷ്ട്രീയ സമരമെന്നും കടകംപള്ളി വിശേഷിപ്പിച്ചു. സമരത്തെ രാഷ്ട്രീയമായി നേരിടുമെന്നും ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്. സമരത്തെ രാഷ്ട്രീയമായി തന്നെ അതിനെ നേരിടുമെന്നും കടകംപള്ളി സുരേന്ദ്രന് പറയുന്നു. ഇന്നലെ മുതല്‍ രാഷ്ട്രീയമായി അതിനെ നേരിടാന്‍ തുടങ്ങിയെന്നും കടകംപള്ളി വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. തങ്ങള്‍ സമരത്തിന്റെ നേതൃത്വത്തിലില്ലെന്നും, വിശ്വാസി പ്രതിഷേധത്തിനൊപ്പമാണെന്നും ബിജെപി നേരത്തെ പ്രതികരിച്ചിരുന്നു.
ആചാരലംഘനം തുടങ്ങിയ വിശ്വാസികളുടെ വികാരത്തെ മാനിക്കുന്നുവെന്നും പക്ഷേ സുപ്രിം കോടതി വിധി നടപ്പാക്കാതെ എന്തു ചെയ്യുമെന്നും കടകംപള്ളി ചോദിച്ചു. സുപ്രിം കോടതി വിധി നടപ്പാക്കാതെ വേറെ വഴിയില്ല എന്നതാണ് കാര്യമെന്നാണ് കടകംപള്ളിയുടെ വിശദീകരണം.
നേരത്തെ സംസ്ഥാന സര്‍ക്കാരുകള്‍ നടപ്പാക്കാത്ത സുപ്രിം കോടതി വിധികളുടെ പട്ടികയുമായി വിമര്‍ശകര്‍ രംഗത്തെത്തിയിരുന്നു. പിറവം പള്ളിയില്‍ ഓര്‍ത്തഡോക്സ് വിഭാഗക്കാരെ പ്രവേശിപ്പിക്കണമെന്ന സുപ്രിം കോടതി വിധി നടപ്പാക്കാത സംസ്ഥാല സര്‍ക്കാര്‍ കോടതിയലക്ഷ്യ കേസ് നേരിടുന്ന കാര്യവും ഉയര്‍ന്ന് വന്നിരുന്നു.
Discussion about this post