ശബരിമലയില്‍ ആചാരങ്ങള്‍ ലംഘിച്ചുകൊണ്ട് യുവതികള്‍ കയറിയാല്‍ നട അടച്ചിടുമെന്ന തന്ത്രി കണ്ഠര് രാജീവരുടെ നിലപാടിന് പിന്തുണയുമായി മാളികപ്പുറം മേല്‍ശാന്തി അനീഷ് നമ്പൂതിരി. ക്ഷേത്രത്തിന്റെ ആചാരങ്ങള്‍ക്ക് എതിരായി എന്തെങ്കിലും സംഭവിച്ചാല്‍ ക്ഷേത്രം അടച്ചിട്ട് പരിഹാര കര്‍മ്മങ്ങള്‍ നടത്തുക എന്നതാണ് ചെയ്യേണ്ടതെന്ന് അദ്ദേഹം പറഞ്ഞു.
അതേസമയം പരികര്‍മ്മികള്‍ ശരണം വിളിച്ചുകൊണ്ട് പ്രതിഷേധം നടത്തിയതിനെതിരെ ദേവസ്വം ബോര്‍ഡ് അംഗം കെ.പി.ശങ്കര്‍ദാസ് രംഗത്തെത്തിയിരുന്നു. പരികര്‍മ്മികളുടെ പ്രതിഷേധം ക്ഷേത്രത്തിന് കളങ്കം വരുത്തിയെന്ന് അദ്ദേഹം പറഞ്ഞു. എന്നാല്‍ പരികര്‍മ്മികളുടെ നടപടി ഒരു ക്ഷേത്രത്തിന് കളങ്കം വരുത്തിയിട്ടില്ലെന്നും അവര്‍ ആചാരങ്ങള്‍ സംരക്ഷിക്കുക മാത്രമാണ് ചെയ്തതെന്നും അനീഷ് നമ്പൂതിരി പറഞ്ഞു. നാമജപം നടത്തി പ്രതിഷേധിച്ചതിന് ദേവസ്വം ബോര്‍ഡിന് ആര്‍ക്കെതിരെയും നടപടിയെുടക്കാന്‍ സാധിക്കില്ലെന്നും അദ്ദേഹം പറഞ്ഞു.
അതേസമയം പ്രതിഷേധിച്ച പരികര്‍മ്മികളുടെ പേരുകളും മറ്റ് വിവരങ്ങളും നല്‍കണമെന്ന് പറഞ്ഞ് ദേവസ്വം ബോര്‍ഡ് തന്ത്രിക്ക് നോട്ടീസയച്ചിട്ടുണ്ട്.
Discussion about this post