ശബരിമലയില്‍ ആചാരങ്ങള്‍ ലംഘിച്ചുകൊണ്ട് പ്രവേശിക്കാന്‍ താല്പര്യം കാണിച്ച മഞ്ജു എന്ന യുവതിയെ ഇന്ന് കയറ്റിവിടില്ലെന്ന് പോലീസ് വ്യക്തമാക്കി. നിലവില്‍ സന്നിധാനത്തും പരിസരങ്ങളിലും കനത്ത മഴയാണ്. പൊതുവെ മഴ പെയ്യുന്ന സാഹചര്യത്തില്‍ ഭക്തജനങ്ങളെ മലകയറുന്നതില്‍ നിന്നും തടയുകയാണ് പോലീസ് ചെയ്യാറുള്ളത്.
അതേസമയം മഞ്ജുവിനെതിരെ നിലവില്‍ പല കേസുകളും ഉണ്ടെന്ന് പോലീസ് കണ്ടെത്തി. കൊല്ലത്തെ ഗസ്റ്റ് ഹൗസിലെ മാനേജറെ മര്‍ദ്ദിച്ചതാണ് മഞ്ജുവിനെതിരെ നിലനില്‍ക്കുന്ന കേസുകളില്‍ ഒരെണ്ണം.
കൊല്ലം ചാത്തന്നൂര്‍ സ്വദേശിയാണ് മഞ്ജു. കേരളാ ദളിത് മഹിളാ ഫെഡറേഷന് നേതാവായ മഞ്ജുവിന് 38 വയസ്സാണുള്ളത്.
Discussion about this post