വനിതാവകാശ പ്രവര്‍ത്തക തൃപ്തി ദേശായി മണ്ഡലകാലം
ആരംഭിച്ചശേഷം ശബരിമലയില്‍ എത്തുമെന്ന് തീരുമാനം. യാത്രയ്ക്കായി തിരഞ്ഞെടുക്കുന്ന തീയതി ഉള്‍പ്പെടെയുള്ള വിവരങ്ങള്‍ അടുത്ത ആഴ്ച പുണെയില്‍ നടക്കുന്ന വാര്‍ത്താസമ്മേളനത്തില്‍ പ്രഖ്യാപിക്കുെമന്നാണ് സൂചന.
യുവതീ പ്രവേശത്തില്‍ സുപ്രീംകോടതി വിധിവന്നാല്‍ ഉടന്‍ ശബരിമലയിലേക്കുവരുമെന്നായിരുന്നു തൃപ്തിദേശായി വ്യക്തമാക്കിയിരുന്നത്. ശബരിമല വിഷയത്തില്‍ കേരളത്തിലെമ്പാടും ഉയര്‍ന്ന പ്രതിഷേധവും, ശബരിമലയിലേക്ക് പോയ യുവതികള്‍ക്ക് തിരികെമടങ്ങേണ്ടിവന്ന സാഹചര്യവുമാണ് തീരുമാനം മാറ്റാന്‍ പ്രേരിപ്പിച്ചതെന്നാണ് സൂചന.
ശബരിമല ഉള്‍പ്പെടെ സ്ത്രീ വിവേചനവിഷയങ്ങള് ഉയര്‍ത്തിക്കാട്ടി ചര്‍ച്ചയ്ക്ക് അവസരമൊരുക്കണമെന്നു കാട്ടി അഹമ്മദ്നഗര്‍ എസ്പിക്ക് അപേക്ഷ സമര്‍പ്പിച്ചു. അനുമതിയില്ലെങ്കില്‍ പ്രധാനമന്ത്രിയെ റോഡില്തടയുമെന്നും തൃപ്തി പ്രഖ്യാപിച്ചിരുന്നു. എന്നാല്‍, ഷിര്‍ഡിയിലേക്ക് യാത്ര തുടങ്ങുംമുന്പേ പുണെ പൊലീസ് അവരെ കരുതലിന്റെ ഭാഗമായി തൃപ്തിയെ കസ്റ്റഡിയിലെടുത്തു. പിന്നീട് പത്ത് മണിക്കൂറിന് ശേഷം വിട്ടയക്കുകയും ചെയ്തിരുന്നു.
Discussion about this post