പോലിസ് യൂണിഫോമിട്ട് ശബരിമല കയറാനെത്തിയ രഹ്ന ഫാത്തിമയ്ക്കെതിരെ പൊലീസ് കേസെടുത്തു. പത്തനംതിട്ട പൊലീസാണ് കേസ് രജിസ്റ്റര്‍ ചെയ്തത്. ബി.ജെ.പി നേതാവ് ആര്. രാധാകൃഷ്ണമേനോന് പത്തനംതിട്ട ജില്ലാ പൊലീസ് മേധാവിക്ക് നല്കിയ പരാതിയെ തുടര്‍ന്നാണ് കേസ് രജിസ്റ്റര്‍ ചെയ്തത്.
കേന്ദ്ര സര്‍ക്കാര്‍ ജീവനക്കാരിയാണ് എറണാകുളം സ്വദേശിയായ രഹ്ന. ജാമ്യമില്ല വകുപ്പ് ചുമത്തിയിട്ടുണ്ടെന്നാണ് വ്യക്തമാകുന്നത്. രഹ്ന ആന്ധ്രയില്‍ നിന്നുള്ള മാധ്യമപ്രവര്‍ത്തകയ്ക്കൊപ്പമാണ് ശബരിമല കയറാന്‍ ശ്രമിച്ചത്. പൊലീസ് കനത്ത സുരക്ഷയൊരുക്കിയെങ്കിലും അയ്യപ്പഭക്തരുടെ കടുത്ത പ്രതിഷേധത്തെത്തുടര്‍ന്ന് നടപന്തലില്‍ നിന്ന് മടങ്ങുകയായിരുന്നു.
Discussion about this post